വെളിച്ചെണ്ണ വില കിലോക്ക് 500  രൂപ കടന്നു റോക്കറ്റ് പോലെ കുതിച്ചുയർന്നപ്പോൾ ഇപ്പോൾ ശരിയാക്കിത്തരാമെന്നു പറഞ്ഞു കളത്തിലിറങ്ങി ഭക്ഷ്യ മന്ത്രി ജി ആർ അനിലും, വ്യവസായ മന്ത്രി പി രാജീവും. ഇതോടെ അധികലാഭമെടുക്കില്ലെന്നും, ഇതോടെ വിലകുറയുമെന്നും വെളിച്ചെണ്ണ വ്യവസായികളും, വ്യാപാരി വില്പന പ്രതിനിധികളും ഉറപ്പു നൽകി. ഇതോടെ മലയാളിയുടെ ഉയർന്ന നെഞ്ചിടിപ്പ് കുറച്ചുകൊണ്ട്  ഓണക്കാലം മുൻനിർത്തി സംസ്ഥാനത്തു വെളിച്ചെണ്ണ വില കുറഞ്ഞേക്കും. ഇതോടെ ഓണക്കാല വിപണിയിൽ കനത്ത ഇടപെടൽ ആരംഭച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.


വെളിച്ചെണ്ണ വില  കേരളത്തിൽ പിടിച്ചു നിർത്താനും കുറയ്ക്കാനും നടപടിയെന്നോണം വിലയില്‍ കുറവ് വരുത്തുമെന്ന് ഉറപ്പാക്കാനായതായി  ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.  വില വര്‍ധിക്കുന്നത് സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലേക്ക് നയിച്ച സാഹചര്യത്തിലായിരുന്നു വിപണി ഇടപെടലെന്നോണം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ യോഗം സര്‍ക്കാര്‍ വിളിച്ചത്. കേരളത്തിൽ വെളിച്ചെണ്ണ ഉത്പാദനം വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കേരഫെഡ് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുമായി ചർച്ച നടത്തും. മായം ചേർത്ത എണ്ണ വിപണിയിലെത്തുന്നതിൽ പരിശോധനകൾ ശക്തമാക്കുമെന്നും ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി അനിൽ കൂട്ടിച്ചേർത്തു

വ്യവസായ മന്ത്രി പി. രാജീവിന്റെയും മന്ത്രി അനിലിന്റേയും സാന്നിധ്യത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ അമിത ലാഭം ഒഴിവാക്കി വെളിച്ചെണ്ണ വിപണിയിലേക്ക് എത്തിക്കാമെന്ന് വ്യവസായികള്‍ ഉറപ്പു നല്‍കുകയായിരുന്നു. അറുപതോളം വ്യവസായികള്‍ യോഗത്തില്‍ പങ്കെടുത്തു.

 സർക്കാർ ഇടപെടലുകളുടെ ഭാഗമായി ഓണത്തോടനുബന്ധിച്ച് സപ്ലൈക്കോ നടത്തുന്ന ടെണ്ടറില്‍ വ്യവസായികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കും. ഇത് വഴി വിപണിയിലെ വില കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സപ്ലൈകോക്ക് കുറഞ്ഞ നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്ന വ്യവസായികള്‍ക്ക് 15 ദിവസത്തിനകം തുക നല്‍കുമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കി. സപ്ലൈകോയില്‍ നിന്നുള്ള വെളിച്ചെണ്ണയുടെ വില കുറയുന്നതിനനുസരിച്ച് വിപണിയിലാകെ വില കുറയുമെന്നാണ് പ്രതീക്ഷ.  എന്നാൽ എത്ര വില കുറയുമെന്ന കാര്യം വ്യക്തമല്ല,



 എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്, കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) പി. വിഷ്ണുരാജ്, സംസ്ഥാനത്തെ വെളിച്ചെണ്ണ വ്യവസായികള്‍ തുടങ്ങിയവര്‍ ആണ് പങ്കെടുത്തത്.  

When oil prices surged past ₹500 per kilo, Kerala’s Food Minister G.R. Anil and Industry Minister P. Rajeev assured quick corrective measures. In a recent meeting, industry representatives vowed to avoid profiteering, while government steps—including tenders and plans to boost production—aim to bring prices down, easing consumer concerns ahead of the Onam season.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version