ഇന്ത്യൻ വ്യോമസേനയും ഫ്രഞ്ച് വ്യോമസേനയും സംയുക്തമായി നടത്തുന്ന ഗരുഡ വ്യോമാഭ്യാസം ഫ്രാൻസിൽ പുരോഗമിക്കുകയാണ്. ഫ്രാൻസിലെ മോണ്ട്-ഡി-മാർസാനിൽ വെച്ചാണ് ഫ്രഞ്ച് വ്യോമ-ബഹിരാകാശ സേനയുമായി (FASF) ചേർന്നുള്ള അഭ്യാസം. IAF-ൻ്റെ Su-30MKI യുദ്ധവിമാനങ്ങളും ഫ്രാൻസിന്റെ റാഫേൽ യുദ്ധവിമാനങ്ങളുമാണ് അഭ്യാസത്തിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ പൈലറ്റുമാർ Su-30MKI ജെറ്റുകൾ പറത്തുമ്പോൾ ഫ്രഞ്ച് പൈലറ്റുമാർ റാഫേൽ യുദ്ധവിമാനങ്ങൾ പറത്തുന്നു.
ഇരു രാജ്യങ്ങളിലെയും പൈലറ്റുമാർ വ്യോമാക്രമണം, പ്രതിരോധ തന്ത്രങ്ങൾ, ഏകോപിപ്പിച്ച ആക്രമണങ്ങൾ എന്നിവയാണ് പരിശീലിക്കുന്നത്. എയർ-ടു-എയർ പോരാട്ടം, വ്യോമ പ്രതിരോധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സങ്കീർണമായ പോരാട്ട സാഹചര്യങ്ങളാണ് അഭ്യാസത്തിൽ സൃഷ്ടിക്കുക. പരസ്പര പ്രവർത്തനക്ഷമത വളർത്തുക, മികച്ച രീതികൾ പങ്കുവെക്കുക എന്നിവയാണ് അഭ്യാസത്തിൻ്റെ ലക്ഷ്യം.
വ്യോമാഭ്യാസത്തിൻ്റെ എട്ടാം പതിപ്പ് നവംബർ 16നാണ് ആരംഭിച്ചത്. നവംബർ 27 വരെ വ്യോമാഭ്യാസം നീളും
The joint India-France ‘Garuda’ air exercise is underway at Mont-de-Marsan, France, featuring the IAF’s Su-30MKI jets and French Rafales. The drills focus on air combat and defence strategies to enhance interoperability between the two nations.
