ഫ്ലാഗ്ഷിപ്പ് മോഡലായ സെഞ്ച്വറി 2026ഉമായി എത്തുകയാണ് ടൊയോട്ട. റോൾസ് റോയ്‌സിനും ബെന്റ്‌ലിക്കും ജപ്പാന്റെ ഉത്തരം എന്നാണ് ടൊയോട്ടയുടെ സെഞ്ച്വറി അറിയപ്പെടുന്നത്. പുതിയ സെഞ്ച്വറി ഈ ആഢംബരത്തെയെല്ലാം പുനർനിർവചിക്കുന്നു.

മിന്നിത്തിളങ്ങുന്ന യൂറോപ്യൻ എതിരാളികളിൽ നിന്ന് വ്യത്യസ്തമായി കരകൗശല വൈദഗ്ദ്ധ്യം, ശാന്തത, മിനിമൽ മികവ് എന്നിവയ്ക്കാണ് ഊന്നൽ നൽകുന്നത്. എഞ്ചിനീയറിംഗിന്റേയും സുഖസൗകര്യങ്ങളുടേയും ആഢംബരത്തിന്റേയുമെല്ലാം സമന്വയമാണ് ടൊയോട്ട സെഞ്ച്വറി 2026ൽ ഒരുക്കിയിട്ടുള്ളത്.

ഡിസൈനിലും ഫീച്ചറുകളിലുമെല്ലാം റോൾസ് റോയ്സ്, ബെന്റ്ലിയോടുമെല്ലാം കിടപിടിക്കുമെങ്കിലും ഈ വാഹനങ്ങളെ അപേക്ഷിച്ച് വില കുറവായിരിക്കുമെന്നതാണ് ടൊയോട്ട സെഞ്ച്വറി 2026യുടെ പ്രത്യേകത. കുറഞ്ഞ വിലയിൽ കൂടുതൽ ആഢംബര സംവിധാനങ്ങൾ ഉറപ്പാക്കിയെത്തുന്ന വാഹനം ജപ്പാന് പുറമെ, മറ്റ് വിദേശ രാജ്യങ്ങളിലേക്കും എത്തുമെന്നാണ് വിലയിരുത്തലുകൾ.

ക്ലാസിക്ക് ലുക്കാണ് ഈ വാഹനത്തിന്റെ എക്സ്റ്റീരിയറിന് നൽകുന്നതെങ്കിൽ സ്വകാര്യ സ്യൂട്ട് പോലെ തോന്നിക്കുന്നതാണ് ഇന്റീരിയർ. വലിയ ക്രോ ഗ്രിൽ എക്സ്റ്റീയരറിന് മിഴിവേകുമ്പോൾ മസാജ് ഫംഗ്ഷനുകളും മിനി എന്റർടൈൻമെന്റ് സെന്ററും ഫൂട്ട് റെസ്റ്റുമെല്ലാ അകത്തളത്തെ വേറെ ലെവലാക്കുന്നു. ലെതർ അപ്ഹോൾസ്റ്ററി, കട്ടിയുള്ള കാർപെറ്റിംഗും അക്കൗസ്റ്റിക് ഇൻസുലേഷനും, ആംബിയന്റ് ലൈറ്റിംഗു്, പനോരമിക് സൺറൂഫ് തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.

ടൊയോട്ടയുടെ 3.5 ലിറ്റർ വി6 എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഹൈബ്രിഡ് സാങ്കേതികവിദ്യ ഉൾപ്പെടെ നൽകിയിട്ടുള്ള ഈ എൻജിൻ 400 എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. 20000ം യുഎസ് ഡോളറാണ് വാഹനത്തിന്റെ പ്രാരംഭ വില.

The new Toyota Century 2026, Japan’s answer to Rolls-Royce and Bentley, is set to redefine luxury with its craftsmanship, minimal elegance, and advanced features, including a V6 hybrid engine, at a more accessible price point globally.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version