4 ട്രില്യൺ ഡോളർ വിപണി മൂല്യം നേടി ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് (Microsoft). എഐ ഓഹരികൾ ഉയർന്നതാണ് കമ്പനി മൂല്യം 4 ട്രില്യൺ ഡോളറിനു മുകളിലെത്തിച്ചത്. കഴിഞ്ഞ മാസം ചരിത്രത്തിൽ ആദ്യമായി 4 ട്രില്യൺ ഡോളർ വിപണി മൂല്യം നേടുന്ന ആദ്യ പൊതു കമ്പനിയായി ചിപ്പ് നിർമാതാക്കളായ എൻവിഡിയ (Nvidia) മാറിയതിനു പിന്നാലെയാണ് ഇപ്പോൾ മൈക്രോസോഫ്റ്റും നേട്ടത്തിലെത്തിയിരിക്കുന്നത്.
മൈക്രോസോഫ്റ്റ് പുതിയ കപ്പാസിറ്റി വർധിപ്പിക്കുന്നതിനായി വാർഷിക ക്യാപിറ്റൽ ചിലവിൽ 100 ബില്യൺ ഡോളിലധികം ചേർക്കാൻ പദ്ധയിടുന്നുണ്ട്. എഐ നിക്ഷേപത്തിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുന്നതിന്റെ ഏറ്റവും പുതിയ സൂചനയായാണ് എൻവിഡിയയുടേയും മൈക്രോസോഫ്റ്റിന്റെ വമ്പൻ മൂല്യനിർണ്ണയം വെളിവാക്കുന്നതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു.

മൈക്രോസോഫ്റ്റിന്റെ എഐ ശേഷിയിൽ വമ്പിച്ച ഉപഭോക്തൃ താൽപ്പര്യമാണ് അടുത്ത കാലത്തായി ഉണ്ടാകുന്നത്. സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ മാത്രം മൈക്രോസോഫ്റ്റ് 76.4 ബില്യൺ ഡോളർ വരുമാനമാണ് ഉണ്ടാക്കിയത്. ഇതിൽ 27.2 ബില്യൺ ഡോളറിലധികം ലാഭമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ ലാഭവും കമ്പനി വളർച്ചയിൽ നിർണായകമായി.
Microsoft’s market valuation soars past $4 trillion, driven by strong AI stock performance. It follows Nvidia into this exclusive club.