പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും ഇന്ധനം ഉണ്ടാക്കാനാകുന്ന പ്ലാസ്റ്റൊലിൻ (Plastoline) എന്ന കണ്ടുപിടുത്തത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ജൂലിയൻ ബ്രൗണിന്റെ (Julian Brown) തിരോധാനം ചർച്ചയാകുന്നു. പരിസ്ഥിതി പ്രവർത്തകരും ഓൺലൈൻ ഫോളോവേർസുമെല്ലാം ബ്രൗണിന്റെ തിരോധാനത്തെ തുടർന്ന് ആശങ്കയിലാണ്.

യുഎസ്സിലെ അറ്റ്ലാന്റ സ്വദേശിയായ ജൂലിയൻ ഈ വർഷമാദ്യമാണ് പ്ലാസ്റ്റൊലിൻ എന്ന കണ്ടെത്തലുമായി എത്തിയത്. ഹൈസ്കൂൾ ഡിഗ്രിയും വെൽഡിങ് സർട്ടിഫിക്കേഷനും മാത്രമുള്ള ജൂലിയന്റെ കണ്ടുപിടുത്തം ആഗോള മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്തിരുന്നു. അഞ്ച് വർഷത്തോളം സമയമെടുത്താണ് ജൂലിയൻ മൈക്രോവേവ് പൈറോലിസിസ് ടെക്നോളജിയിലൂടെ (microwave pyrolysis technology) കണ്ടെത്തൽ നടത്തിയത്. പ്ലാസ്റ്റിക് ബ്രേക് ഡൗൺ ചെയ്ത് പെട്രോളും ഡീസലും ജെറ്റ് ഇന്ധനവും വരെ ഉണ്ടാക്കാം എന്ന് ജൂലിയൻ തെളിയിച്ചു.
ജൂലിയന്റെ റീസൈക്കിൾഡ് ഇന്ധനത്തിന് വാഷിങ്ടണിലെ പ്രമുഖ ലാബിന്റെ അംഗീകാരം ലഭിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ ശ്രദ്ധിക്കപ്പെട്ടത്. രണ്ടാഴ്ച മുൻപ് സമൂഹമാധ്യമങ്ങളിൽ ദുരൂഹമായ പോസ്റ്റിനു പിന്നാലെയാണ് ജൂലിയനെ കാണാതായത്.
Julian Brown, the young inventor behind Plastoline (plastic-to-fuel technology), is missing after a cryptic social media post, sparking widespread concern.