കഴിഞ്ഞ മാസമാണ് ഇന്നോവ ക്രിസ്റ്റയുടെ (Innova Crysta) പുത്തൻ പതിപ്പായ ക്രിസ്റ്റ് 2025 (Crysta 2025) ടൊയോട്ട (Toyota) അവതരിപ്പിച്ചത്. സ്റ്റൈലിലും ഫീച്ചേർസിലും നിരവധി അപ്ഡേറ്റുകളുമായാണ് ഇന്നോവ ക്രിസ്റ്റ് 2025 വിപണിയിൽ എത്തിയിരിക്കുന്നത്. പരിഷ്കരിച്ച ഡിസൈൻ, ശക്തമായ പ്രകടനം, അത്യാധുനിക സുരക്ഷാ സവിശേഷതകൾ എന്നിവയാണ് എംപിവി വിഭാഗത്തിലെ മികവ് നിലനിർത്താൻ ടൊയോട്ട വാഹനത്തിൽ കൊണ്ടുവന്നിട്ടുള്ളത്.
മുൻവശത്തെ ഗ്രില്ലിലെ ക്രോം ഡീറ്റെയിലിംഗ്, ഇന്റഗ്രേറ്റഡ് ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള (DRL-കൾ) സ്ലീക്ക് LED ഹെഡ്ലൈറ്റുകൾ, സ്കൽപ്റ്റഡ് ബമ്പർ, വശങ്ങളിലെ ഷാർപ്പ് ക്യാരക്ടർ ലൈനുകൾ, ഫ്യൂച്ചറിസ്റ്റിക ലുക്കുള്ള എൽഇഡി ടെയ്ൽ ലൈറ്റുകൾ തുടങ്ങിയവയാണ് എക്സ്റ്റീരിയർ സവിശേഷതകൾ. ആഢംബര വാഹനങ്ങളോട് കിടപിടിക്കുന്ന ഇന്റീരിയറാണ് ക്രിസ്റ്റ 2025ന്റെ സവിശേഷത. സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും വുഡ് ഫിനിഷ് ആക്സന്റും വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമെല്ലാം അകംകാഴ്ചകൾ സവിശേഷമാക്കുന്നു. 2.4 ലിറ്റർ ഡീസൽ എഞ്ചിൻ 148 ബിഎച്ച്പിയും 343 എൻഎം പീക്ക് ടോർക്കും നൽകാൻ കെൽപ്പുള്ളതാണ്. ഇതിനു പുറമേ ഹൈബ്രിഡ് വേർഷനിലും വാഹനം വിപണിയിലെത്തുന്നു. പ്രീ കൊളീഷൻ സിസ്റ്റം പോലുള്ള നിരവധി സുരക്ഷാ ഫീച്ചറുകളും വാഹത്തിനുണ്ട്.

19.99 ലക്ഷം രൂപയാണ് ഡീസൽ വേരിയന്റിന്റെ എക്സ് ഷോറൂം വില. അതേസമയം, ബൈബ്രിഡ് വേർഷന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 25.99 ലക്ഷം രൂപയ്ക്കാണ്.
Toyota introduces the new Innova Crysta 2025 with a refreshed design, advanced features, and hybrid options to maintain its MPV dominance.