ഇന്ത്യ പ്രഖ്യാപിച്ച ആദ്യ ബുള്ളറ്റ് ട്രെയിൻ മുംബൈ മുതൽ അഹമ്മദാബാദ് വരെയാണ്. ദൂരം 508 കിലോമീറ്റർ. സമയം വെറും 2 മണിക്കൂർ. നിലവിൽ അഞ്ചര മണിക്കൂറാണ് ട്രെയിനിൽ മുംബൈ നിന്ന് അഹമ്മദാബാദിൽ എത്താൻ എടുക്കുക. അതാണ് വെറും രണ്ട് മണിക്കൂറിലേക്ക് ചുരുങ്ങുക. ഈ സ്വപ്ന പദ്ധതി ഉടൻ യാഥാർത്ഥ്യമാകുമെന്നാണ് റെയിൽവേമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ബുള്ളറ്റ് പ്രൊജക്റ്റ് യാഥാർത്ഥ്യമാകുകയാണ്. വളരെ വേഗം പ്രൊജക്റ്റിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു- കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ളക്സിൽ നിന്ന് തുടങ്ങുന്ന ബുള്ളറ്റ് ട്രെയിൻ ഗുജറാത്തിലെ വാപി, സൂററ്റ്, ആനന്ദ്, വഡോദര, വഴി അഹമ്മദാബാദിലെത്തും. മണിക്കൂറിൽ 320 കിലോമീറ്ററാകും ബുള്ളറ്റ് ട്രെയിനിന്റെ വേഗത.
India’s first bullet train between Mumbai and Ahmedabad will soon be a reality. It will cover 508 km in just 2 hours at 320 km/h.