ഇന്ത്യയിലെ റോഡ് യാത്രയ്ക്ക് പുതിയ അനുഭവം ഒരുക്കി Uber Intercity . സേവനം രാജ്യത്തെ 3,000ത്തിലധികം റൂട്ടുകളിൽ വ്യാപിച്ചു.ആഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 6 വരെ ആരംഭിക്കുന്ന Motorhome പൈലറ്റ് സർവ്വീസ്, ഇന്റർസിറ്റി സേവനമാണ് ഒരുക്കിയിരിക്കുന്നത്.

നാലോ അഞ്ചോ യാത്രക്കാർക്കായുള്ള ഈ വാഹനത്തിൽ ഡ്രൈവർ , ഹെൽപ്പർ കൂടാതെ ടെലിവിഷൻ, മൈക്രോവേവ്, മിനി‑ഫ്രിഡ്ജ് എന്നിവയുമുണ്ടാകും. റിയൽ ടൈം ലൊക്കേഷൻ ട്രാക്കിംഗ്, 24×7 ലൈവ് കസ്റ്റമർ സപ്പോർട്ടും ലഭ്യമാണ്.
മുംബൈ‑പൂനെ, ഡെൽഹി‑അഗ്രാ, ബെംഗളൂരു‑മൈസൂർ, ലക്നൗ‑കാന്‍പൂര്‍, അഹ്മദാബാദ്‑വഡോദറ എന്നീ റൂട്ടുകളിൽ കഴിഞ്ഞ ഒരു വർഷമായി പ്രചാരമുള്ളവയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയും ആണ് കൂടുതൽ തിരക്ക്. കഴിഞ്ഞ 12 മാസത്തെ ഇടയിൽ ഏറ്റവും കൂടുതൽ ഇന്റർസിറ്റി യാത്രകള്‍ നടന്നതും ഈ പറയുന്ന റൂട്ടുകളിലൂടെയാണ്

2026‑ഓടെ Uber Intercity 4,500 റൂട്ടുകൾ ലക്ഷ്യമിടുന്നു. സൗകര്യം, മികച്ച ട്രാവൽ എക്സ്പീരിയൻസ് എന്നിവയാണ് യാത്രക്കാർക്കായി ഊബർ മുന്നോട്ട് വെക്കുന്നത്. തീർത്ഥാടന യാത്രയും, അവധിക്കാല യാത്രകൾക്കായോ, കുടുംബ ട്രിപ്പിനും ബിസിനസ് ട്രിപ്പും ലക്ഷ്യമാക്കിയാണ് കാരാവൻ മോഡൽ സേവനം ആരംഭിച്ചിട്ടുള്ളത്. ആഭ്യന്തര ടൂറിസത്തിനും ഇത് ഉണർവ്വ് പകരും.
ഇന്റർ സിറ്റി യാത്രയ്ക്കായി കൂടുതൽ പേരും ഊബറിനെ ആശ്രയിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ഒരു വർഷത്തെ വളർച്ചയിൽ നിന്നും വ്യക്തമാകുന്നത്. 2026 ഓടെ 4,500ലധികം ഇന്റർസിറ്റി റൂട്ടുകൾ ആണ് Uber ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യയിൽ ഷെയർഡ് മൊബിലിറ്റിക്ക് ഒലയെ മറികടന്ന് ഉബർ ആണ് കൂടുതൽ തിരഞ്ഞെടുക്കപ്പെടുന്ന സേവനം.ദീപാവലി, ഹോളി, ഈദ്, വേനൽക്കാല വിവാഹ സീസണുകൾ എന്നിവ സമയങ്ങളിൽ റൈഡർ ആക്ടിവിറ്റിയിൽ വലിയ വർദ്ധനവുണ്ടായി.
ആഗസ്റ്റ് 4 മുതൽ Uber ആപ്പിൽ Intercity ഐക്കണിന് സമീപം പ്രത്യേക Motorhome ഐക്കണും കാണാം, ഇതിലൂടെ ബുക്കിംഗ് സാധ്യമാകും.