ആരോഗ്യ രം​ഗത്തെ പുതിയ ഡയ​ഗനോസ്റ്റിക് രീതികൾ, മെഡിക്കൽ ഉപകരണങ്ങൾ, ഡിജിറ്റൽ ഹെൽത്ത് കെയർ സാധ്യതകൾ, പുതിയ  മെഡിക്കൽ ടൂറിസം ആശയങ്ങൾ, ആരോ​ഗ്യ ജീവിതം എന്നിവ വിശദമായി ചർച്ച ചെയ്യുന്ന മെ​ഗാ എക്സിബിഷൻ ഹോസ്‌പെക്‌സ്, ഈ മാസം 22 മുതൽ 24 വരെ കൊച്ചിയിൽ നടക്കുകയാണ്. ആരോ​ഗ്യ രം​ഗത്തെ ഏറ്റവും പുതിയ എല്ലാ മുന്നേറ്റങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന കേരളത്തിന്റെ മുൻനിര മെഡിക്കൽ ടെക്‌നോളജി എക്സിബിഷനായ ഹോസ്പെക്സ് ഇത്തവണ എംഎസ്എംഇ മാനുഫാക്ചറിം​ഗ് യൂണിറ്റുകൾക്കായി സാമ്പത്തിക സഹായത്തോടെ പിന്തുണ  ഒരുക്കുകയാണ്.

മെഡിക്കൽ ഹെൽത്ത് കെയറിലെ എക്യുപ്മെന്റ് നിർമ്മാതാക്കൾ, ഹോസ്പിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഒരുക്കുന്നവർ, മെഡിക്കൽ ​ഗാർമെന്റ്സ് ഉണ്ടാക്കുന്നവർ, ഹെൽത്ത് സെക്ടറിലെ ഐടി-കമ്മ്യൂണിക്കേഷൻ മേഖലയിൽ ഉള്ളവർ തുടങ്ങി ആരോ​ഗ്യ രം​ഗത്തെ എംഎസ്എംഇ നിർമ്മാതാക്കൾക്കാണ് ഹോസ്പെക്സിൽ സ്റ്റോളുകൾ ഇട്ടാൽ റീഇംപേഴ്സ്മെന്റ് കിട്ടും. അതായത് ​ഗണ്യമായ റീഇംബേഴ്‌സ്‌മെന്റ് ആനുകൂല്യങ്ങളോടെ മെഡിക്കൽ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഹോസ്പെക്സ് ഒരുക്കുന്നത്. ജനറൽ വിഭാഗത്തിലുള്ളവരുടെ യൂണിറ്റുകൾക്ക് സ്റ്റോളിന്റെ വാടകയുടെ 80% വരെ റീഇംബേഴ്‌സ്‌മെന്റ് ലഭിക്കും, അതേസമയം എസ്‌സി/എസ്ടി, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് 100% സ്റ്റോൾ വാടകയും തിരികെ കിട്ടും. നികുതി ഉൾപ്പെടെ പരമാവധി ₹80,000 രൂപ വരെയാണ് സാമ്പത്തിക സഹായം കിട്ടുക. 

“ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി: ഉപകരണങ്ങൾ, ഡിജിറ്റൽ, ഡയഗ്നോസ്റ്റിക്സ്, മെഡിക്കൽ ടൂറിസം, വെൽനസ്” എന്ന പ്രമേയത്തിൽ നടക്കുന്ന HOSPEX 2025, സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, ആരോഗ്യ സംരക്ഷണ വിദഗ്ധർ എന്നിവർ അവരുടെ നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്ന വേദിയുമാണ്. വർക്ക്ഷോപ്പുകൾ, ഉൽപ്പന്ന പ്രദർശനങ്ങൾ, ട്രെൻഡ്-ഫോക്കസ്ഡ് കോൺഫറൻസുകൾ എന്നിവയും മൂന്ന് ദിവസം കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന എക്സ്പോയിൽ ഉണ്ടാകും. 

MSME- കൾ ഈ സാമ്പത്തിക പിന്തുണയ്ക്കുള്ള അപേക്ഷകൾ 2025 ഓഗസ്റ്റ് 8-ന് മുമ്പ് MSME പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കണം. ഉദ്യം രജിസ്ട്രേഷൻ, MSME ഡാറ്റാബാങ്ക് പ്ലാറ്റ്‌ഫോമുകളിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. 

 രാജ്യവ്യാപകമായി ആകെ 60 MSME അപേക്ഷകരെ മാത്രമേ തിരഞ്ഞെടുക്കൂ – നേരത്തെയുള്ള രജിസ്ട്രേഷൻ പ്രധാനമാണ്. വയനാട് പോലുള്ള ജില്ലകളിൽ നിന്നും ആദ്യമായി എക്സ്പോയിൽ പങ്കെടുക്കുന്നവർക്കും യൂണിറ്റുകൾക്കും പ്രത്യേക മുൻഗണന നൽകും. ഓർക്കുക റീഇംപേഴ്സ്മെന്റിന് അർഹതയുള്ള സംരംഭങ്ങള തെരഞ്ഞെടുക്കുന്നത് കേന്ദ്ര MSME മന്ത്രാലയമാണ്.

കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: www.hospex.in

Call +91 95445 25000.

India’s top healthcare innovations at HOSPEX 2025 in Kochi. MSMEs get financial support to exhibit. Apply by August 8 on the MSME portal.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version