2026 സാമ്പത്തിക വർഷത്തെ ആദ്യ പാദ ഫലങ്ങൾ പുറത്തുവിട്ട് അദാനി ഗ്രൂപ്പിന്റെ (Adani Group) ഭാഗമായ അദാനി പോർട്ട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (APSEZ). മുൻവർഷത്തെ ജൂൺ പാദത്തേക്കാൾ ലാഭം 6.48 ശതമാനത്തോളം ഉയർന്നതായി കമ്പനി അറിയിച്ചു. ത്രൈമാസ വരുമാനം 21% വർധിച്ചതായും റിപ്പോർട്ടിലുണ്ട്. ഏപ്രിൽ-ജൂൺ പാദത്തിൽ സംയോജിത അറ്റാദായം 7 ശതമാനം ഉയർന്ന് ₹3310.60 കോടിയായി. ഈ കാലയളവിൽ മൊത്തം വരുമാനം ₹9126.14 കോടിയായി, മുൻവർഷം അതേ പാദത്തിൽ ₹6956.32 കോടി ആയിരുന്നിടത്താണിത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ നിന്നുള്ള വരുമാനവും മറ്റ് നിക്ഷേപങ്ങളും വളർച്ചയ്ക്ക് പിന്തുണ നൽകി. നിലവിൽ ഇന്ത്യയിലെ കാർഗോ മാർക്കറ്റിൽ 27.8% വിഹിതവും കണ്ടെയ്‌നർ നീക്കത്തിൽ 45.2% വിഹിതവും അദാനി പോർട്ട്സിനാണ്. ഓസ്‌ട്രേലിയയിലെ NQXT തുറമുഖവും കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനലുമെല്ലാം ഗ്രൂപ്പിന്റെ അന്താരാഷ്ട്ര പങ്കാളിത്തങ്ങളുടെ ഭാഗമാണ്.

Adani Ports and SEZ (APSEZ) announces a 21% increase in Q1 revenue for FY26, with net profit up by 6.48% YoY.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version