ഗുരുഗ്രാം ആസ്ഥാനമായുള്ള ടെക് സ്റ്റാർട്ടപ്പ് പ്രോസോയിൽ (Prozo) നിക്ഷേപവുമായി ബോളിവുഡ് താരം രൺബീർ കപൂർ (Ranbir Kapoor). ടെക് ഇനേബിൾഡ് ഫുൾ സ്റ്റാക് സപ്ലൈ ചെയിൻ-ലോജിസ്റ്റിക്സ് പ്ലാറ്റ്ഫോമായ പ്രോസോയിൽ താരം നിക്ഷേപം നടത്തിയതായി കമ്പനി അധികൃതർ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

രൺബീർ നടത്തിയ കൃത്യമായ നിക്ഷേപ തുക വെളിപ്പെടുത്തിയിട്ടില്ല. നടൻ എന്നതിലുപരി മികച്ച സംരംഭകൻ കൂടിയായ രൺബീർ കപൂർ എആർകെഎസ് (ARKS) എന്ന ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ ബ്രാൻഡ് ഉടമയാണ്. ഇതിനു പുറമേ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുട്ബോൾ ക്ലബ്ബായ മുംബൈ സിറ്റി എഫ്സി (Mumbai City FC) സഹഉടമ കൂടിയാണ് താരം. പ്രോസോയ്ക്ക് പുറമേ നിരവധി മറ്റ് സ്റ്റാർട്ടപ്പുകളിലും താരത്തിന് നിക്ഷേപമുണ്ട്.
മക്കിൻസി (McKinsey) മുൻ കൺസൾട്ടന്റ് ഡോ. അശ്വിനി ജഖർ (Dr. Ashvini Jakhar) 2016ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് പ്രോസോ. നിലവിൽ കമ്പനി 2.2 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള 42 സാങ്കേതികവിദ്യാധിഷ്ഠിത വെയർഹൗസുകൾ പ്രവർത്തിപ്പിക്കുന്നു. ഇന്ത്യയിലുടനീളം 24,000ത്തിലധികം പിൻ കോഡുകളിലേക്ക് കമ്പനി ഡെലിവെറി ചെയ്യുന്നുണ്ട്.
Bollywood actor Ranbir Kapoor has invested in Gurugram-based supply chain and logistics startup Prozo, adding to his growing portfolio of investments.