റൈഡ് ഹെയിലിങ് സ്റ്റാർട്ടപ്പായ റാപ്പിഡോയിലെ (Rapido) ഓഹരികൾ വിറ്റഴിക്കാൻ ഫുഡ് ആൻഡ് ഗ്രോസറി ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗി (Swiggy) ഒരുങ്ങുന്നു. നിലവിൽ റാപ്പിഡോയിൽ സ്വിഗിക്ക് 12 ശതമാനമാണ് പങ്കാളിത്തം. ഓഹരി വിൽപ്പനയിലൂടെ ഏകദേശം ₹2,500 കോടി വരുമാനമാണ് സ്വിഗി പ്രതീക്ഷിക്കുന്നത്. ഇതോടെ, മൂന്നു വർഷത്തിലധികമായി റാപ്പിഡോയിൽ നിക്ഷേപിച്ചിട്ടുള്ള സ്വിഗി, പൂർണമായി ഈ നിക്ഷേപത്തിൽ നിന്ന് പുറത്ത് കടക്കും.

ബാലൻസ് ഷീറ്റ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് മണി കൺട്രോൾ അടക്കമുള്ള ബിസിനസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബെംഗളൂരു ആസ്ഥാനമായ സ്വിഗി, തുടർച്ചയായി അഞ്ചു പാദങ്ങളായി നഷ്ടം നേരിട്ടുവെന്നാണ് റിപ്പോർട്ട്. അവസാന രണ്ട് പാദങ്ങളിലായി ഏകദേശം ₹2,278 കോടി (268 ദശലക്ഷം ഡോളർ) നഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആകെ ഒമ്പത് പാദങ്ങളിലായി നഷ്ടം ₹6,600 കോടി (785 ദശലക്ഷം ഡോളർ) കവിഞ്ഞതായും, ഇത് കമ്പനിയുടെ ക്യാഷ് റിസർവ് തീർക്കാൻ ഇടയാക്കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് റാപ്പിഡോയിലെ ഓഹരികൾ വിറ്റഴിക്കാനുള്ള നീക്കം
Swiggy plans to sell its 12% stake in ride-hailing startup Rapido to generate ₹2500 crore in revenue and address its ongoing financial challenges.