ഇന്ത്യൻ വാഹന വിപണിയിലേക്ക് ചുവടുവയ്ക്കുന്ന വിയറ്റ്‌നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റിന്റെ (VinFast) വാഹന നിർമാണ പ്ലാന്റ് തമിഴ്‌നാട്ടിൽ ആരംഭിച്ചിരിക്കുകയാണ്. തൂത്തുക്കുടിയിയിലെ വിൻഫാസ്റ്റ് പ്ലാന്റ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൽ കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. തൂത്തുകുടി സിപ്‌കോട്ട് ഇൻഡസ്ട്രിയൽ പാർക്കിൽ (SIP) ആരംഭിച്ച പുതിയ പ്ലാന്റിലാണ് കമ്പനിയുടെ ഇന്ത്യൻ വിപണിയിലേക്കുള്ള ഇലക്ട്രിക് വാഹനങ്ങൾ അസംബിൾ ചെയ്യുക. വിൻഫാസ്റ്റിന്റെ മൂന്നാമത്തെ വാഹന നിർമാണ ശാലയായ തൂത്തുക്കുടി പ്ലാന്റ് വിയറ്റ്‌നാമിന് പുറത്ത് കമ്പനിയുടെ ആദ്യ പ്ലാന്റ് കൂടിയാണ്.

400 ഏക്കർ സ്ഥലത്ത് ആരംഭിച്ചിരിക്കുന്ന വിൻഫാസ്റ്റ് പ്ലാന്റ് അന്താരാഷ്ട്ര നിലവാരത്തിലും സാങ്കേതികവിദ്യയിലുമാണ് ഒരുങ്ങിയിരിക്കുന്നത്.  കഴിഞ്ഞ വർഷം നടന്ന ആഗോള നിക്ഷേപക സംഗമത്തിൽ വിൻഫാസ്റ്റും തമിഴ്‌നാട് സർക്കാരും തമ്മിൽ ഒപ്പുവച്ച ₹16,000 കോടിയുടെ നിക്ഷേപ കരാറിന്റെ ഭാഗമായാണ് പുതിയ പ്ലാന്റ്. ബോഡി ഷോപ്പ്, പെയ്ന്റ് ഷോപ്പ്, അസംബ്ലി ഷോപ്പ്, ക്വാളിറ്റി കൺട്രോൾ സെന്റർ എന്നിങ്ങനെ നിരവധി വിഭാഗങ്ങൾ ഉൾപ്പെടെയാണ് പ്ലാന്റ് ഒരുങ്ങിയിട്ടുള്ളത്. തൂത്തുക്കുടി വിൻഫാസ്റ്റ് പ്ലാന്റിന്റെ പ്രവർത്തനം പൂർണ തോതിൽ ആരംഭിക്കുന്നതോടെ 3500 പേർക്ക് നേരിട്ട് ജോലി ലഭിക്കും.

അതേസമയം വിൻഫാസ്റ്റിന്റെ ഇന്ത്യയിലെ രണ്ടാമത്തേതും ഏറ്റവും വതുമായ ഷോറൂം ചെന്നൈയിൽ ആരംഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കമ്പനിയുടെ ആദ്യ ഷോറൂം ഗുജറാത്തിലെ സൂറത്തിൽ ആരംഭിച്ചതിനു പിന്നാലെയാണിത്.  രാജ്യത്തെ 27 നഗരങ്ങളിലായി 32 ഡീലർഷിപ്പുകളാണ് ആരംഭിക്കുകയെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തെ 13 മുൻനിര ഡീലർമാരുമായി സഹകരിച്ചാണ് ഇന്ത്യയിൽ വിൻഫാസ്റ്റിന്റെ ഡീലർഷിപ്പുകൾ. ഈ വർഷം അവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 35 ആയി ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. 

VinFast has opened its first EV plant in India at Thoothukudi, Tamil Nadu, and a new showroom in Chennai, expanding its footprint in the Indian market.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version