കുതിപ്പ് തുടർന്ന് കൊച്ചി മെട്രോ. തുടർച്ചയായി മൂന്നാം വർഷവും പ്രവർത്തന ലാഭത്തിലായാണ് മെട്രോ കുതിപ്പ്. 2024-25 സാമ്പത്തിക വർഷത്തിൽ 33.34 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് കൊച്ചി മെട്രോ നേടിയത്.

മുൻവർഷത്തേക്കാൾ 10.4 കോടി രൂപയുടെ വർധനയാണ് പ്രവർത്തന ലാഭത്തിൽ ഉണ്ടായിരിക്കുന്നത്. മെട്രോ സർവ്വീസ് തുടങ്ങിയ 2017-18ൽ 24.19 കോടി രൂപയായിരുന്നു പ്രവർത്തന നഷ്ടം. 2018-19 കാലയളവിൽ പ്രവർത്തന നഷ്ടം 5.70 കോടിയായി കുറഞ്ഞു. എന്നാൽ 2019-20ൽ നഷ്ടം 13.92 കോടിയായും 2020-21ൽ 56.56 കോടിയായും ഉയർന്നു. 34.94 കോടി രൂപയായിരുന്നു 2021-22 കാലയളവിലെ പ്രവർത്തന നഷ്ടം. 2022-23 സാമ്പത്തിക വർഷത്തിലാണ് പ്രവർത്തന നഷ്ടത്തിൽ നിന്ന് കമ്പനി ആദ്യമായി പ്രവർത്തന ലാഭത്തിലെത്തിയത്. ആ വർഷം 5.35 കോടി രൂപയുടെ പ്രവർത്തന ലാഭം നേടി. പിന്നീട് 2023-24 കാലയളവിൽ പ്രവർത്തന ലാഭം 22.94 കോടി രൂപയായി കുതിച്ചുയർന്നു.
2024-25 കാലയളവിൽ 182.37 കോടി രൂപയാണ് കൊച്ചി മെട്രോയുടെ പ്രവർത്തന വരുമാനം. ഇതിൽ ടിക്കറ്റിൽ നിന്നുള്ള വരുമാനം 111.88 കോടി രൂപയും ടിക്കറ്റിതര വരുമാനം 55.41 കോടി രൂപയുമാണ്. കൺസൾട്ടൻസിയിൽ നിന്ന് 1.56 കോടി രൂപ വരുമാനം ഉണ്ടായപ്പോൾ ഇതര മാർഗങ്ങളിൽ നിന്ന് 13.52 കോടി രൂപയും വരുമാനം നേടി. 149.03 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ മെട്രോ പ്രവർത്തന ചിലവ്.
Donald Trump will meet with Vladimir Putin in Alaska on August 15 to discuss the ongoing Russia-Ukraine war and potential peace agreements.