വിജയകരമായി സർവീസ് ആരംഭിച്ച് രാജ്യത്തെ ഏറ്റവും നീളം കൂടിയ ചരക്കു തീവണ്ടിയായ രുദ്രാസ്ത്ര (Rudrastra). 4.5 കിലോമീറ്റർ നീളമുള്ള രുദ്രാസ്ത്രയിലൂടെ ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും നീളമേറിയ ചരക്കു തീവണ്ടി എന്ന റെക്കോർഡാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

354 വാഗണുകളുള്ള രുദ്രാസ്ത്രയ്ക്ക് കരുത്തേകുന്നത് 7 എഞ്ചിനുകളാണ്. ചരക്കു ഗതാഗത ശേഷി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഈസ്റ്റ് സെൻട്രൽ റെയിൽവേയിലെ (East Central Railway) പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ഡിവിഷൻ (DDU Division) ഏറ്റെടുത്ത പദ്ധതിയാണിത്. ഡിഡിയു ഡിവിഷനിലെ ഗഞ്ച്ഖ്വാജ (Ganjkhwaja) സ്റ്റേഷനിൽ നിന്ന് ഗർവ റോഡ് (Garhwa Road) സ്റ്റേഷനിലേക്കായിരുന്നു രുദ്രാസ്ത്രയുടെ ആദ്യ യാത്ര.
200 കിലോമീറ്റർ ദൂരം 5 മണിക്കൂർ കൊണ്ടാണ് രുദ്രാസ്ത്ര പൂർത്തിയാക്കിയത്. 40 കിലോമീറ്റർ ശരാശരി വേഗതയിലാണ് ട്രെയിൻ സഞ്ചരിച്ചതെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ പ്രതിനിധി അറിയിച്ചു. ആറ് ഒഴിഞ്ഞ ബോക്സൺ റേക്കുകൾ സംയോജിപ്പിച്ചാണ് ട്രെയിൻ നിർമ്മിച്ചതെന്നും റെയിൽവേ കൂട്ടിച്ചേർത്തു
Indian Railways’ new 4.5 km ‘Rudrastra’ freight train, with 7 engines and 354 wagons, begins service, setting a new national record.