റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി (Vladimir Putin) കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അലാസ്‌കയിൽ (Alaska) വെച്ച് ഓഗസ്റ്റ് 15നാകും കൂടിക്കാഴ്ചയെന്ന് ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിക്കുന്ന കാര്യങ്ങളാണ് കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയമെന്നും യുക്രെയ്‌ന്റെ പക്കൽ നിന്ന് റഷ്യ ആവശ്യപ്പെടുന്ന പ്രവിശ്യകളെക്കുറിച്ചും ചർച്ച നടക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിൻറെ ഭാഗമായിട്ടായിരിക്കും കൂടിക്കാഴ്ചയെന്നാണ് വിലയിരുത്തൽ.  യുക്രെയ്ന്റെ പക്കൽനിന്നും ചില പ്രവിശ്യകൾ ലഭിച്ചാൽ സൈനിക നടപടി അവസാനിപ്പിക്കാമെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. ഡോണെസ്ക് (Donetsk), ലുഹാൻസ്‌ക് (Luhansk), ഖെർസോൻ (Kherson), സപോറീഷ്യ (Zaporizhzhia) എന്നീ പ്രവിശ്യകളാണ് റഷ്യ ആവശ്യപ്പെടുന്നത്. എന്നാൽ യുക്രെയ്‌നും നാറ്റോ രാജ്യങ്ങളും റഷ്യയുടെ ഈ ആവശ്യത്തിന് എതിരു നിൽക്കുകയാണ്.

Donald Trump will meet with Vladimir Putin in Alaska on August 15 to discuss the ongoing Russia-Ukraine war and potential peace agreements.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version