അസാമാന്യ അഭിനയ പ്രകടനത്തിലൂടെ പേരും പ്രശസ്തിയും ആരാധകരേയും നേടിയ നിരവധി നടിമാർ ഇന്ത്യയിലുണ്ട്. പ്രശസ്തിക്കൊപ്പം തന്നെ സമ്പത്തിന്റെ കാര്യത്തിലും ഈ നടിമാർ മുൻപന്തിയിലാണ്. അത്തരമൊരു താരമാണ് ബോളിവുഡിലും തെന്നിന്ത്യയിലും ഹോളിവുഡിലും വരെ നിരവധി വേഷങ്ങളിലൂടെ കഴിവുതെളിയിച്ച ഐശ്വര്യ റായ് (Aishwarya Rai). വിവിധ റിപ്പോർട്ടുകൾ പ്രകാരം 900 കോടി രൂപയിലധികമാണ് താരത്തിന്റെ ആസ്തി.

25 വർഷങ്ങളിലേറെ നീണ്ട കരിയറാണ് താരത്തിന്റേത്. ഒരു ചിത്രത്തിൽ അഭിനയിക്കുന്നതിന് 10 കോടി രൂപയാണ് ഐശ്വര്യ റായിയുടെ പ്രതിഫലം.  അഭിനയ പ്രതിഫലത്തിനൊപ്പം ബ്രാൻഡ് എൻഡോർസ്മെന്റുകളിലൂടെയും താരം വൻ തുക സമ്പാദിക്കുന്നു. ഒരു ബ്രാൻഡിനായി ഏഴ് കോടി രൂപ വരെയാണ് താരം കൈപ്പറ്റുന്നത്.

ബാന്ദ്ര കുർള കോംപ്ലക്സിൽ അത്യാഢംബര ബംഗ്ലാവ് ഐശ്വര്യയ്ക്കുണ്ട്. 2015ൽ വാങ്ങിയ ബംഗ്ലാവിന് ഇപ്പോൾ 50 കോടിക്ക് മുകളിലാണ് മൂല്യം. റോൾസ് റോയ്‌സ് ഗോസ്റ്റ്, ഔഡി എ8എൽ, മെഴ്‌സിഡേർസ് ബെൻസ് എസ്500, ബെൻസ് എസ്350ഡി, ലെക്‌സസ് എൽഎക്സ് 570 തുടങ്ങിയ ആഢംബര വാഹനങ്ങളും താരത്തിനു സ്വന്തം.

Aishwarya Rai’s net worth exceeds ₹900 crore, with a ₹50 crore bungalow and luxury cars, reflecting her success in films and endorsements.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version