കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ്‌ പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് (K-FON) കണക്ഷനുകളിൽ വൻ വളർച്ച. തിരുവനന്തപുരം ജില്ലയിൽ മാത്രം വീടുകൾ, സർക്കാർ ഓഫീസുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലായി ഇതുവരെ 7637 കെ-ഫോൺ കണക്ഷനുകൾ പ്രവർത്തനക്ഷമമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

തിരുവനന്തപുരത്ത് മാത്രം 7000 K-FON കണക്ഷനുകൾ, K-FON Network Expansion Accelerates

തിരുവനന്തപുരം ജില്ലയിൽ 3000 കിലോമീറ്ററിലധികം ഒപ്റ്റിക്കൽ ഫൈബർ കേബിളുകളാണ് കെ-ഫോൺ വിപുലീകരണത്തിനായി സ്ഥാപിച്ചിട്ടുള്ളത്. കെഎസ്ഇബി ട്രാൻസ്മിഷൻ ടവറുകൾ വഴി 136 കിലോമീറ്ററിലധികം ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ കേബിൾ, കെഎസ്ഇബി പോളുകൾ വഴി 3427 കിലോമീറ്റർ ഓൾ-ഡൈലക്ട്രിക് സെൽഫ് സപ്പോർട്ടിംഗ് കേബിൾ ഉൾപ്പെടെയാണിതെന്ന് കെ-ഫോൺ അധികൃതർ അറിയിച്ചു.

സർക്കാരിന്റെ ഡിജിറ്റൽ ദൗത്യത്തിന്റെ ഭാഗമായി ജില്ലയിലെ 2702 സർക്കാർ നിലവിൽ ഇപ്പോൾ കെ-ഫോൺ നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി സെക്രട്ടേറിയേറ്റ് ഈ കണക്ഷനുകൾ ഉപയോഗിച്ചുവരുന്നതായും 2024 ജൂൺ മാസം മുതൽ നിയമസഭയിലും കെ-ഫോൺ പ്രവർത്തിക്കുന്നതായും അധികൃതർ പറഞ്ഞു.

സംസ്ഥാനത്താകെ വിവിധ സർക്കാർ, അനുബന്ധ സ്ഥാപനങ്ങളും ഇപ്പോൾ കെ-ഫോണുമായി സംയോജിപ്പിച്ചിട്ടുണ്ട്. നാഷണൽ ഹെൽത്ത് മിഷൻ (NHM), ടെക്നോപാർക്ക്, കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM), ജില്ലാ കളക്ടറേറ്റുകൾ, സിറ്റി കോർപ്പറേഷനും അതിന്റെ സോണൽ ഓഫീസുകളും, ഐസിടി അക്കാഡമി, അനെർട്ട്, ഇൻഫർമേഷൻ കേരള മിഷൻ (IKM), കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, കെഐഐഎഫ്ബി, കെഎസ്ആർടിസി, കെഎസ്ഐഡിസി, കേരള സ്റ്റേറ്റ് ഐടി മിഷൻ, സ്റ്റേറ്റ് ഡാറ്റാ സെന്റർ, സ്പേസ് പാർക്ക്, ഐസിഎഫ്ഒഎസ്എസ്, കെഎസ്ഐടിഐഎൽ, എൻസിസി ഡയറക്ടറേറ്റ്, സി-ഡിഐടി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

The Kerala Fiber Optic Network (K-FON) has accelerated its expansion, with over 7,600 connections now active in Thiruvananthapuram district alone.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version