ഇന്ത്യൻ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ (AAHL) ടെക്‌നോളജി വിഭാഗമായ അദാനി ഡിജിറ്റൽ ലാബ്‌സ് (ADL). പുതുക്കിയ അദാനി വൺ ആപ്പ് (Adani OneApp), അദാനി റിവാർഡ്സ്, ഡിജിറ്റൽ ലോഞ്ചുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ADANI ONE APP

യാത്രക്കാരുടെ ആശങ്കകൾ കുറയ്ക്കുകയും, മികച്ച അനുഭവം നൽകുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദാനി ഡിജിറ്റൽ ലാബ്‌സ് ഡയറക്ടർ സൃഷ്ടി അദാനി (Srushti Adani) പറഞ്ഞു. റിയൽ-ടൈം വിവരങ്ങൾ, ആകർഷകമായ റിവാർഡുകൾ, പ്രത്യേക ലോഞ്ച് സേവനങ്ങൾ തുടങ്ങിയവ വഴി യാത്രയെ കൂടുതൽ ആസ്വാദ്യകരമാക്കുകയാണ് ലക്ഷ്യം. എല്ലാ എയർപോർട്ട് സേവനങ്ങളും ഒരു പ്ലാറ്റ്ഫോമിൽ ഏകോപിപ്പിക്കുന്ന അദാനി വൺ ആപ്പ് വഴി യാത്രക്കാർക്ക് അദാനി റിവാർഡ്സ് ലോയൽറ്റി ആനുകൂല്യങ്ങൾ നേടാൻ കഴിയും. ലോഞ്ച് പ്രീ-ബുക്കിംഗ് ആൻഡ് കാർഡ് എലിജിബിലിറ്റി ചെക്ക്, ഷോപ്പിംഗ്, ലൈവ് ഫ്ലൈറ്റ് സ്റ്റാറ്റസ്, ഹൈസ്പീഡ് വൈഫൈ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Adani Digital Labs has unveiled a new Adani One App with features like live flight status, loyalty rewards, and digital lounges to enhance the airport experience.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version