കൊച്ചിയുടെ ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിലും ടൂറിസം രംഗത്തും പ്രധാന പങ്കുവഹിക്കുന്ന കൊച്ചി വാട്ടർ മെട്രോ (KWM) മാതൃക രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ്. കൊച്ചിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇപ്പോൾ തമിഴ്നാട്ടിലും ചെന്നൈ വാട്ടർ മെട്രോ പദ്ധതി പരിഗണനയിലാണ്. ചെന്നൈ നഗരത്തോട് ചേർന്നാണ് കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ പദ്ധതി ആരംഭിക്കാനുള്ള ഒരുക്കം സജീവമാകുന്നത്.

കോവളം (Kovalam) മുതൽ നാപ്പിയർ ബ്രിഡ്ജ് (Napier Bridge) വരെ ചെന്നൈ വാട്ടർ മെട്രോ ആദ്യ സർവീസ് ആരംഭിക്കാൻ ചർച്ചകൾ നടക്കുന്നതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. 53 കിലോമീറ്ററുള്ള ഈ സർവീസിനു പുറമേ ഗതാഗത വികസനത്തിനൊപ്പം ടൂറിസം സാധ്യതകൾ കൂടി ലക്ഷ്യംവെച്ച് തമിഴ്നാട്ടിലെ പത്തിലേറെ ഇടങ്ങളിൽ മെട്രോ ജലപാത സജ്ജമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
Inspired by the Kochi Water Metro, Chennai is planning a similar project to enhance urban transport and tourism, with a 53 km route from Kovalam to Napier Bridge.