പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻ ദാതാവും ഓസ്ട്രേലിയയിലെ ടെൽസ്ട്ര ഗ്രൂപ്പിന്റെ (Telstra Group) ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ വെർസെന്റ് ഗ്രൂപ്പിന്റെ (Versent Group) 75% ഓഹരികൾ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ഇൻഫോസിസ് (Infosys). ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിൽ ഒന്നായ ഇൻഫോസിസ് വെർസെന്റ് ഗ്രൂപ്പിന്റെ ഓഹരികൾ 153 മില്യൺ ഡോളറിനാണ് (ഏകദേശം 1,300 കോടി രൂപ) ഏറ്റെടുക്കുക.

ഓസ്ട്രേലിയൻ ബിസിനസുകൾക്കായി എഐ ക്ലൗഡ്, ഡിജിറ്റൽ സൊല്യൂഷനുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സഹകരണത്തിനായി ഇൻഫോസിസും ടെൽസ്ട്രയും തമ്മിലുള്ള സംയുക്ത സംരംഭത്തിന് ഈ കരാർ രൂപം നൽകും. വെർസെന്റ് ഗ്രൂപ്പിൽ ഇൻഫോസിസിന് പ്രവർത്തന നിയന്ത്രണം ഉണ്ടായിരിക്കുമെങ്കിലും ടെൽസ്ട്രയ്ക്ക് 25% ന്യൂനപക്ഷ ഓഹരി നിലനിർത്താൻ കഴിയും. ടെൽസ്ട്രയുടെ കണക്റ്റിവിറ്റി, വെർസെന്റിന്റെ പ്രാദേശിക ഡിജിറ്റൽ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം, ഇൻഫോസിസിന്റെ ആഗോള നിലവാരം എന്നിവ സംയോജിപ്പിച്ചുകൊണ്ട് വളർച്ചയ്ക്കും ഉപഭോക്തൃ മൂല്യത്തിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇൻഫോസിസ് പ്രതിനിധി പറഞ്ഞു.
Infosys has announced it will acquire a 75% stake in Australian digital solutions provider Versent Group for $153 million, in a joint venture with Telstra.