ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR) ഇടനാഴിയുടെ ട്രാക്ക് നിർമ്മാണത്തിലെ പാക്കേജി T1 നിർമ്മാണക്കരാർ ലാർസൻ ആന്റ് ടൂബ്റോ (Larsen & Toubro, L&T) നേടി. ₹4467 കോടി രൂപയുടെ ലെറ്റർ ഓഫ് അക്സപ്റ്റൻസ് ആണ് എൽ ആന്റ് ടി-ക്ക് ലഭിച്ചത്.  മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ (MAHSR ബുള്ളറ്റ് ട്രെയിൻ) പദ്ധതിയുടെ മൂന്നാമത്തെയും അവസാനത്തെയും ട്രാക്ക് ഇൻസ്റ്റാളേഷൻ പാക്കേജാണ് പാക്കേജ് T-1.

 നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL) 2024 ഒക്ടോബറിൽ ഈ കരാറിനായി ബിഡുകൾ ക്ഷണിച്ചിരുന്നു. 2025 ഏപ്രിൽ 30-ന് ടെക്നിക്കൽ ബിഡുകൾ തുറന്നു. എൽ ആന്റി ടി ഉൾപ്പെടെ 3 സ്ഥാപനങ്ങളാണ് കരാറിനായി ബിഡുകൾ സമർപ്പിച്ചിരുന്നത്. സമർപ്പിച്ച ബിഡുകളുടെ സാങ്കേതിക വിലയിരുത്തൽ 2025 ജൂലൈ 3-ന് നടന്നു. സാങ്കേതിക മൂല്യനിർണ്ണയ റൗണ്ടിൽ, ഒരു കമ്പനിയുടെ ബിഡ് നിരസിക്കപ്പെട്ടു.

സാങ്കേതികമായി യോഗ്യത നേടിയ ബിഡുകളുടെ, ഫിനാൻഷ്യൽ ബിഡുകളുടെ മൂല്യനിർണ്ണയ റൗണ്ടിൽ, ഒരു സ്ഥാപനത്തിന്റെ ബിഡ് നിരസിക്കപ്പെട്ടു, കരാറിനായി ഏറ്റവും കുറഞ്ഞ ബിഡ്ഡർ എൽ & ടി ആണെന്ന് പ്രഖ്യാപിച്ചു. അതേ ദിവസം തന്നെ, എൻ‌എച്ച്‌എസ്‌ആർ‌സി‌എല്ലിൽ നിന്ന് എൽ & ടിക്ക് കരാറിനുള്ള  ലെറ്റർ ഓഫ് അക്സപ്റ്റൻസ് കൊടുക്കുകയുമായിരുന്നു. ഭൂഗർഭ സ്റ്റേഷൻ, ഒരു ഭൂഗർഭ തുരങ്കം, മൂന്ന് സ്റ്റേഷനുകൾ, ഒരു എലിവേറ്റഡ് വയഡക്റ്റ് എന്നിവയുൾപ്പെടയുള്ളവയുടെ നിർമ്മാണവും ഈ കരാറിലുൾപ്പെടും.

Larsen & Toubro has won the final track-laying contract (Package T-1) for India’s first bullet train project, the Mumbai-Ahmedabad High-Speed Rail.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version