ആത്മനിർഭർ ഭാരത് (Aatmanirbhar Bharat), മെയ്ക്ക് ഇൻ ഇന്ത്യ (Make in India) പദ്ധതികളുടെ ചിറകിലേറി മുന്നോട്ട് പോകുന്ന ഇന്ത്യയുടെ കപ്പൽനിർമാണ ശേഷി അന്താരാഷ്ട്ര തലത്തിലും ഏറെ ശ്രദ്ധ നേടുകയാണ്. ഇപ്പോൾ ഇന്ത്യയുടെ നെക്സ്റ്റ് ജെൻ ഓഫ്ഷോർ പട്രോൾ വെസലുകളുടെ (Next-Generation Offshore Patrol Vessel – NGOPV) പ്രാദേശിക ഉൽ‌പാദനത്തിനായി താൽപര്യം പ്രകടിപ്പിച്ച് ഫിലിപ്പീൻസ് (Philippines) മുന്നോട്ട് വന്നിരിക്കുകയാണ്.

ഇന്ത്യൻ നെക്സ്റ്റ് ജെൻ പട്രോൾ കപ്പൽ നിർമ്മാണത്തിന് ഫിലിപ്പീൻസ്, Philippines building India’s NGOPV

ഫിലിപ്പൈൻ കോസ്റ്റ് ഗാർഡിന്റെ (Philippine Coast Guard – PCG) മികവ് ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യൻ നാവികസേനയ്ക്കും (Indian Navy) കോസ്റ്റ് ഗാർഡിനും (Indian Coast Guard – ICG) വേണ്ടി നിർമ്മിക്കുന്ന എൻ‌ജി‌ഒപിവികളുടെ നിലവാരവും, വിശ്വാസ്യതയും, വിലക്കുറവും ആണ് ഫിലിപ്പീൻസിനെ ആകർഷിച്ചതെന്ന് പ്രതിനിധികൾ അറിയിച്ചു. ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള ആഴത്തിലുള്ള സമുദ്ര പ്രതിരോധ സഹകരണവുമായി (Maritime Defence Cooperation) യോജിക്കുന്നതാണ് പുതിയ നീക്കം.

മൾട്ടി-റോൾ സമുദ്ര പ്രവർത്തനങ്ങൾക്കായി (Multi-role Maritime Operations) രൂപകൽപ്പന ചെയ്ത നൂതന കപ്പലായ എൻ‌ജി‌ഒ‌പി‌വി മസഗൺ ഡോക്ക് ഷിപ്പ്‌ബിൽഡേഴ്സ് (Mazagon Dock Shipbuilders Limited – MDL), ഗോവ ഷിപ്പ്‌യാർഡ് (Goa Shipyard Limited – GSL), ഗാർഡൻ റീച്ച് ഷിപ്പ്‌ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് (Garden Reach Shipbuilders and Engineers – GRSE) എന്നിവ ചേർന്നാണ് നിർമിക്കുന്നത്. പശ്ചിമ ഫിലിപ്പൈൻ കടലിലെ (West Philippine Sea) സമുദ്ര സുരക്ഷ (Maritime Security) വർദ്ധിപ്പിക്കുന്നതിനായാണ് ഫിലിപ്പീൻസ് എൻ‌ജി‌ഒപിവികളിൽ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ നാവികസേനയ്ക്കുള്ള എൻ‌ജി‌ഒപിവി പ്രോഗ്രാമിൽ (NGOPV Program) 11 കപ്പലുകളാണ് ഉൾപ്പെടുന്നത്. 2023 മാർച്ച് 30ന് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം (Indian Ministry of Defence – MoD) ജിഎസ്എൽ, ജിആർഎസ്ഇ എന്നിവയുമായി നിർമാണ കരാർ ഒപ്പുവെച്ചു. 2025 മാർച്ച് 23ന് രത്നഗിരിയിൽ (Ratnagiri) രണ്ടും മൂന്നും കപ്പലുകളുടെ കീൽ സ്ഥാപിച്ച് (Keel-laying Ceremony), ഇന്ത്യ സ്വദേശീയ കപ്പൽ നിർമ്മാണത്തിലെ (Indigenous Shipbuilding) ശക്തിയും പ്രതിബദ്ധതയും തെളിയിച്ചു.

Philippines shows interest in building India’s Next-Generation Offshore Patrol Vessels (NGOPV) to enhance its maritime defense capabilities.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version