പ്രതിദിനം ഒരു ജിബി ഡാറ്റ ലഭ്യമാക്കിയിരുന്ന എൻട്രി ലെവൽ പ്ലാനുകൾ നിർത്തലാക്കി ടെലികോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio). ദിവസം ഒരു ജിബി ഡാറ്റ വെച്ച് 28 ദിവസത്തേക്ക് ലഭിക്കുമായിരുന്ന 249 രൂപയുടെ പ്ലാനാണ് നിർത്തിയത്. ഇതോടു കൂടി പ്രതിദിനം 1.5 ജിബി ഡേറ്റ 28 ദിവസത്തേക്കു ലഭിക്കുന്ന 299 രൂപയുടെ പ്ലാൻ ബേസ് പ്ലാനായി മാറി. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മാറ്റം കാണിച്ചിട്ടുണ്ട്.

അതേസമയം, ജൂൺ മാസത്തിൽ ജിയോ 1.9 ദശലക്ഷം നെറ്റ് വയർലെസ് വരിക്കാരെ ചേർത്തതായി ട്രായ് ഡാറ്റ (TRAI data) വ്യക്തമാക്കുന്നു. എയർടെൽ (Airtel) 763,482 ഉപയോക്താക്കളെ നേടിയതായും ഇതേ കാലയളവിൽ, വിഐക്ക് (Vi) 217,816 ഉപയോക്താക്കളെ നഷ്ടപ്പെട്ടതായും കണക്കുകൾ വ്യക്തമാക്കുന്നു. ബിഎസ്എൻഎല്ലിന്റെ (BSNL) വരിക്കാരുടെ എണ്ണത്തിലും കുറവുണ്ടായതായി ട്രായ് ഡാറ്റ ചൂണ്ടിക്കാണിക്കുന്നു.

Reliance Jio has discontinued its ₹249 entry-level plan, making the ₹299 plan with 1.5GB/day the new minimum recharge option.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version