അതിർത്തി നിയന്ത്രണം സംബന്ധിച്ച് പുതിയ ധാരണയിലെത്തി ഇന്ത്യയും ചൈനയും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുടെ (Wang Yi) ഇന്ത്യാ സന്ദർശന വേളയിലെ ചർച്ചയിലാണ് ധാരണയിലെത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെ വാങ് യീ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും ചർച്ചകൾ നടത്തിയിരുന്നു.

India, China reach common understanding on management of border

അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും നിലനിർത്താനും, വ്യവസ്ഥകൾ പാലിക്കുന്ന മേഖലകളിൽ അതിർത്തി ചർച്ചകൾ ആരംഭിക്കാനുമാണ് ധാരണയായിരിക്കുന്നത്. ഘട്ടം ഘട്ടമായി അതിർത്തി വിഷയം സമാധാനപരമായി പരിഹരിക്കുകയാണ് ഇരുരാജ്യങ്ങളുടേയും ലക്ഷ്യം. 2020 മെയ് മാസത്തിൽ ഗാൽവാൻ സംഘർഷത്തിന് ശേഷവും തുടരുന്ന സേനാ സാന്നിധ്യം പിൻവലിക്കാനുള്ള ശ്രമങ്ങളും ധാരണയുടെ ഭാഗമായി ഉണ്ടാകും എന്നാണ് റിപ്പോർട്ട്.

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ പരസ്പരം വിശ്വാസം വർധിപ്പിച്ച് മാത്രമേ മുന്നോട്ടുപോകാനാകൂ എന്ന് തിരിച്ചറിഞ്ഞതോടെയാണ് ചൈനയുടെ മനംമാറ്റമെന്ന് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം വാങ് യീയും ഇന്ത്യൻ പ്രതിനിധികളുമായുള്ള ചർച്ചയിൽ അതിർത്തി നിയന്ത്രണത്തിനു പുറമേ പരസ്പര പ്രയോജനകരമായ സഹകരണം വർദ്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. ബഹുരാഷ്ട്രവാദം ഉയർത്തിപ്പിടിക്കുക, ആഗോള വെല്ലുവിളികളെ സംയുക്തമായി കൈകാര്യം ചെയ്യുക, ഏകപക്ഷീയമായ ഭീഷണിപ്പെടുത്തൽ നടപടികളെ എതിർക്കുക തുടങ്ങിയവയിലും ഇരുരാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കും.

India and China have reached a new understanding on border management following talks between officials, aiming for peace and stability in the region.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version