സ്വീറ്റൻഡ്, ഫ്ലേവേർഡ് മദ്യമാണ് ലിക്ക്യൂർ (Liqueur) എന്നറിയപ്പെടുന്നത്. 2025ലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലിക്ക്യൂർ ആയ് മാറിയിരിക്കുകയാണ് ഇന്ത്യൻ ബ്രാൻഡ് ബന്ദർഫുൾ (Bandarful). യുഎസ്എ സ്പിരിറ്റ്സ് റേറ്റിങ്സ് (USA Spirits Ratings) നടത്തിയ മത്സരത്തിലാണ് ബന്ദർഫുളിന്റെ നേട്ടം. ക്വാളിറ്റി, വാല്യൂ, പാക്കേജിങ് തുടങ്ങിയവ അടിസ്ഥാനമാക്കി നടത്തിയ റേറ്റിങ്ങിൽ 90-95 സ്കോർ നേടിയാണ് ബന്ദർഫുൾ സ്പിരിറ്റ്സ് റേറ്റിങ്സിൽ സ്വർണം നേടിയത്.
ലോകമെങ്ങുമുള്ള നൂറുകണക്കിന് ബ്രാൻഡുകളോട് മത്സരിച്ചാണ് ബന്ദർഫുൾ ഒന്നാമതായത്. കമ്പനിയുടെ അവകാശവാദം അനുസരിച്ച് കർണാടകയിലെ ചിക്കമഗളൂരിലെ ഒറ്റ തോട്ടത്തിൽ നിന്നുള്ള അറബിക്ക (Arabica) കോഫി ബീൻസും ശുദ്ധമായ ഹിമാലയൻ സ്പ്രിങ് വാട്ടറും ഉപയോഗിച്ചാണ് ബന്ദർഫുൾ നിർമിക്കുന്നത്. ഹിമ്മലേ സ്പിരിറ്റ്സ് (Himmaleh Spirits ) എന്ന കമ്പനിയാണ് ബ്രാൻഡിനു പിന്നിൽ. യൂറോപ്പ്യൻ, അമേരിക്കൻ ബ്രാൻഡുകൾ അരങ്ങുവാഴുന്ന വിപണിയിൽ ബന്ദർഫുളിന്റെ വിജയം അഭിമാനമാണെന്ന് കമ്പനി സ്ഥാപകൻ അൻഷ് ഖന്ന (Ansh Khanna) പ്രതികരിച്ചു.
Bandarful, an Indian liqueur made from Arabica coffee beans, has won the title of “World’s Best Liqueur” at the USA Spirits Ratings.