സുസ്ഥിര പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ ഹൈവേകളിൽ ഫ്ലാഷ് ചാർജിംഗ് ഇലക്ട്രിക് ആർട്ടിക്കുലേറ്റഡ് ബസ് സംവിധാനം (flash-charging-based electric articulated bus system) നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും നഗരങ്ങളെ തടസ്സമില്ലാതെ ബന്ധിപ്പിക്കുന്ന പുതിയ ഹൈവേകളിലൂടെ പുതിയ പൊതുഗതാഗത സംവിധാനം സ്ഥാപിക്കാനാണ് ശ്രമമെന്നും എനെർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് (TERI) സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി പറഞ്ഞു.
ഫ്ലാഷ് ചാർജിംഗ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് ആർട്ടിക്കുലേറ്റഡ് ബസ് സിസ്റ്റം, ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ചിട്ടുള്ള പൂർണമായും ഓട്ടോമേറ്റഡ് ഫാസ്റ്റ് ചാർജിംഗ് സിസ്റ്റം ഉപയോഗിച്ചുള്ളതാണ്. യാത്രക്കാർ നിയുക്ത സ്റ്റോപ്പുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും നിമിഷങ്ങൾക്കുള്ളിൽ വേഗത്തിൽ ബാറ്ററി ചാർജ് ചെയ്യുന്ന തരത്തിലാകും പ്രവർത്തനം. ഒരു ഡിപ്പോയിൽ ദീർഘനേരം ചാർജ് ചെയ്യുന്നതിനുപകരം ഉയർന്ന ഫ്രീക്വൻസി റൂട്ടുകളിൽ തുടർച്ചയായ പ്രവർത്തനങ്ങൾ ഇതിലൂടെ സാധ്യമാകുന്നതായി മന്ത്രി വ്യക്തമാക്കി.
Union Minister Nitin Gadkari announced that India will implement a flash-charging electric bus system on new highways to improve public transport.