ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് ആരംഭിക്കാൻ ചാറ്റ്ജിപിടി (ChatGPT ) മാതൃസ്ഥാപനമായ ഓപ്പൺ എഐ (OpenAI). ഈ വർഷം അവസാനം ന്യൂഡൽഹിയിൽ കമ്പനി രാജ്യത്തെ ആദ്യ ഓഫീസ് തുറക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ കമ്പനിയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ഈ മുന്നേറ്റം വർധിപ്പിക്കാനാണ് പുതിയ ഓഫീസിലൂടെ ലക്ഷ്യമിടുന്നത്.

ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ (Microsoft) പിന്തുണയുള്ള ഓപ്പൺഎഐ ഇന്ത്യയിൽ ഇതിനകം തന്നെ പ്രാദേശിക ടീമിനെ നിയമിക്കാൻ ആരംഭിച്ചതായി കമ്പനി അറിയിച്ചു. എഐ രംഗത്തും ഇന്ത്യയ്ക്കൊപ്പം പ്രവർത്തിക്കാനുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയുടെ ആദ്യപടിയാണ് ഓഫീസ് തുറക്കുന്നതും പ്രാദേശിക ടീമിനെ കെട്ടിപ്പടുക്കുന്നതുമെന്ന് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ (Sam Altman) പറഞ്ഞു.

ChatGPT creator OpenAI announces it will open its first office in India’s capital, New Delhi, to expand its presence in its second-largest market.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version