ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ (Bharatiya Antariksh Station-BAS) മാതൃക പുറത്തിറക്കി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). രാജ്യത്തിന്റെ അഭിമാനപദ്ധതിയായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യ മൊഡ്യൂൾ 2028 ആകുമ്പോഴേക്കും ഭ്രമണപഥത്തിലെത്തിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.
നിലവിൽ 5 ബഹിരാകാശ ഏജൻസികളുടെ സംയുക്തസംരംഭമായ ഇന്റർനാഷനൽ സ്പേസ് സ്റ്റേഷനും (ISS) ചൈനയുടെ ചിയാൻഗോങ് സ്പേസ് സ്റ്റേഷനുമാണ് (Tiangong space station) ബഹിരാകാശത്ത് ഉള്ളത്. ബിഎഎസ്സിലൂടെ ഈ എലീറ്റ് ഗ്രൂപ്പിലേക്ക് ചേരാനാണ് ഇന്ത്യയുടെ ശ്രമം. 2035 ആകുമ്പോഴേക്കും ബിഎഎസ്സിന്റെ 5 മൊഡ്യൂളുകൾ ഭ്രമണപഥത്തിലെത്തിക്കുകയാണു ലക്ഷ്യെമെന്ന് ഐഎസ്ആർഒ പ്രതിനിധി അറിയിച്ചു.

ISRO has revealed the model for the Bharatiya Antariksh Station (BAS), India’s own space station, with the first module planned for launch by 2028.