400 കോടി രൂപ ആസ്തിയുമായി ബോളിവുഡിലെ അതിസമ്പന്ന താരങ്ങളിൽ ഒരാളാണ് അഭയ് ഡിയോൾ (Abhay Deol). അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെയും മികച്ച പ്രകടനങ്ങളും കൊണ്ട് ബോളിവുഡിലെ പ്രിയ താരമായി മാറിയ അദ്ദേഹം ദേവ് ഡി, സിന്ദഗി ന മിലേഗി ദൊബാര പോലുള്ള ചിത്രങ്ങളുടെ ബോക്സോഫീസ് വിജയങ്ങളിലൂടെയും ശ്രദ്ധ നേടി.
സിനിമാ കുടുംബത്തിൽ ജനിച്ച അഭയുടെ സിനിമാപ്രവേശനം അതുകൊണ്ടുതന്നെ അത്ര ബുദ്ധിമുട്ടേറിയതായിരുന്നില്ല. എന്നാൽ അഭിനയത്തിനും അതിൽനിന്നുള്ള പ്രതിഫലത്തിനും അപ്പുറം ബിസിനസ് നിക്ഷേപങ്ങളാണ് താരത്തിന്റെ വമ്പൻ സമ്പാദ്യത്തിനു പിന്നിൽ. ലൈഫ്സ്റ്റൈൽ ഏഷ്യ ആൻഡ് മീഡിയം റിപ്പോർട്ടുകൾ പ്രകാരം അഭയ് ഡിയോളിന്റെ ആസ്തി ₹ 400 കോടിയാണ്. റെസ്റ്റോറന്റ് ശൃംഖലയായ ദി ഫാറ്റി കൗവിന്റെ (The Fatty Cow) സഹസ്ഥാപകനായ അഭയ് ബിസിനസ് വൈവിധ്യവൽകരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുന്നു.

ഫോർബിഡൺ ഫിലിംസ് (Forbidden Films) എന്ന പേരിൽ ചലച്ചിത്ര നിർമ്മാണ കമ്പനിയും അഭയ് ഡിയോളിന് സ്വന്തമായുണ്ട്. റിയൽ എസ്റ്റേറ്റ് രംഗത്തും വമ്പൻ നിക്ഷേപമുള്ള താരത്തിന്റെ മുംബൈയിലെ ആഢംബര വസതിക്കു മാത്രം മുപ്പത് കോടി രൂപയ്ക്കടുത്ത് വിലവരും എന്നാണ് റിപ്പോർട്ട്. മുംബൈയിൽ തന്നെ മറ്റ് നിരവധി ഇടങ്ങളിലും പഞ്ചാബിലും ഗോവയിലുമെല്ലാം താരത്തിന് വമ്പൻ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ട്.
Learn how Abhay Deol has amassed a ₹400 crore fortune through smart business investments and real estate, making him one of Bollywood’s wealthiest actors.