ഇന്ത്യയിൽ ആഭ്യന്തരമായി നിർമിച്ച ആദ്യ സെമികണ്ടക്ടർ ചിപ്പ് (Semi-conductor chip) ഈ വർഷം അവസാനം വിപണിയിൽ എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യ സെമികണ്ടക്ടർ വ്യവസായത്തിൽ ആഗോള രംഗത്ത് പ്രധാന സ്ഥാനം വഹിക്കാൻ ഒരുങ്ങുകയാണ്. കൂടാതെ മെയ്ഡ് ഇൻ ഇന്ത്യ 6ജി നെറ്റ്‌വർക്ക് വികസന പ്രവർത്തനങ്ങളും വേഗത്തിൽ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

India's first semi conductor chip

പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി സെമികണ്ടക്ടർ ഫാക്ടറികളുടെ നിർമാണം പുരോഗമിച്ചുവരുന്നു. നിലവിൽ ആറ് ഫാബ്രിക്കേഷൻ യൂണിറ്റുകൾ നിർമാണ ഘട്ടത്തിലാണ്, കൂടാതെ നാല് പുതിയ യൂണിറ്റുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇന്ത്യ സെമികണ്ടക്ടർ മിഷൻ പദ്ധതിയുടെ സജീവ പിന്തുണയോടെയാണ് ഈ മുന്നേറ്റമെന്നും മോഡി പറഞ്ഞു.

രാജ്യത്തിന്റെ സാങ്കേതിക സ്വാശ്രയത്വവും ആഗോള സെമികണ്ടക്ടർ സപ്ലൈ ചെയിനിലുള്ള സ്ഥാനവും ശക്തിപ്പെടുത്തുകയാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്. പുതിയ ഫാക്ടറികൾ സ്ഥാപിക്കുകയും ചിപ്പ് ഉത്പാദനം ആരംഭിക്കുകയും ചെയ്യുന്നതിലൂടെ സർക്കാർ സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ള പ്രധാന ചുവടുവെയ്പ്പ് നടത്തുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

Prime Minister Modi announced that India’s first indigenously-made semiconductor chip will hit the market by the year-end, a key step toward technological self-reliance.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version