സമുദ്ര മേഖലയിലെ സഹകരണത്തിന് ഇന്ത്യയും സൗദി അറേബ്യയും സംയുക്ത വർക്കിംഗ് ഗ്രൂപ്പ് (Joint Working Group, JWG) രൂപീകരിക്കാൻ തീരുമാനിച്ചു. ഉഭയകക്ഷി സമുദ്രബന്ധം കൂടുതൽ ആഴത്തിലാക്കുകയും ഷിപ്പിംഗ്, ലോജിസ്റ്റിക്സ് മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യാനാണ് നീക്കം. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രി സർബാനന്ദ സോനോവാളും സൗദി അറേബ്യയുടെ ഗതാഗത–ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് ബിൻ നാസർ അൽ–ജാസറും (Saleh bin Nasser Al-Jasser) തമ്മിലുള്ള ഉന്നതതല വെർച്വൽ യോഗത്തിലാണ് തീരുമാനം.

ഈ നീക്കം ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിൽ പുതിയ അധ്യായം തുറക്കുന്നതാണെന്ന് മന്ത്രി സോനോവാൾ വ്യക്തമാക്കി. ഇന്ത്യ–സൗദി ബന്ധം ചരിത്രപരവും വളരുന്ന സാമ്പത്തിക–സാംസ്കാരിക സഹകരണവുമായി ബന്ധപ്പെട്ടതാണെന്നും, പങ്കാളിത്തം സഹകരണത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ സൗദി അറേബ്യ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയും ഇന്ത്യ സൗദിയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ്. 2024–25 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം ഏകദേശം 42 ബില്യൺ യുഎസ് ഡോളറായിരുന്നു. ഇന്ത്യയുടെ മാരിടൈം ഇന്ത്യ വിഷൻ 2030 (Maritime India Vision 2030), അമൃത് കൽ വിഷൻ 2047 (Amrit Kaal Vision 2047) എന്നിവയും സൗദിയുടെ Saudi Vision 2030ഉം തമ്മിലുള്ള സഹകരണവും ചർച്ചയിൽ പ്രത്യേകം എടുത്തുകാട്ടി.
India and Saudi Arabia have formed a Joint Working Group to deepen cooperation in the shipping and logistics sectors, strengthening their strategic partnership.