ഉത്തർപ്രദേശിലെ ടോൾ പ്ലാസയിൽ ആർമി ജവാന് മർദനമേറ്റ സംഭവം വൻ വിവാദമായതോടെ സംഭവത്തിൽ കടുത്ത നടപടിയുമായി ദേശീയ പാതാ അതോറിറ്റി (NHAI) രംഗത്തെത്തിയിരുന്നു. യുപി സ്വദേശിയായ ആർമി ജവാൻ കപിലിനെ മർദിച്ച സംഭവത്തിലായിരുന്നു വിവാദവും നടപടിയും. സംഭവത്തോടെ മറ്റൊരു ചോദ്യം കൂടി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു, സൈനികർ ടോൾ നൽകേണ്ടതുണ്ടോ എന്ന ചോദ്യം.

സൈനികരെ ടോൾ നൽകുന്നതിൽനിന്നും പൂർണമായും ഒഴിവാക്കുന്ന യാതൊരു നിയമവും ഇന്ത്യയിൽ നിലവിലില്ല. എന്നാൽ ഇന്ത്യൻ ടോൾസ്-ആർമി ആൻഡ് എയഫോഴ്സ് ആക്ട് (Indian Tolls, Army and Air Force Act, 1901) പ്രകാരം ഡ്യൂട്ടിയ്ക്കിടെ ഗവൺമെന്റ്-ഡിഫൻസ് വാഹനത്തിൽ സഞ്ചരിക്കുന്ന സൈനികർ ടോൾ അടക്കേണ്ടതില്ല. എന്നാൽ ഇത്തരത്തിൽ ടോൾ വഴി കടന്നുപോകുമ്പോഴും ഐഡി കാർഡ്, ഡ്യൂട്ടിയുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവ ടോൾ പ്ലാസയിൽ കാണിക്കണം.
അതേസമയം, ഡ്യൂട്ടിയിൽ അല്ലാത്ത സമയത്ത് പ്രൈവറ്റ് വാഹനങ്ങളിൽ സൈനികർ ടോൾ പ്ലാസ വഴി കടന്നു പോകുമ്പോൾ ടോൾ അടയ്ക്കണം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ആർമി ഐഡി കാർഡ് ടോൾ പ്ലാസയിൽ കാണിച്ചതുകൊണ്ട് ടോൾ ഇളവ് ലഭിക്കില്ല. ദേശീയപാതാ ഫീ നിയമത്തിൽ (National Highways Fee Rules, 2008) ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്.
Find out if Indian Army soldiers are exempt from paying toll tax on national highways. Learn about the rules for government and private vehicles.