ഇന്ത്യയിൽ നിർമിക്കുന്ന ആറ് അന്തർവാഹിനികൾക്കായുള്ള 70,000 കോടി രൂപയുടെ കരാറിനായി പ്രതിരോധ മന്ത്രാലയവുമായി നിലവിൽ ചർച്ച നടന്നിട്ടില്ലെന്ന് മസാഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡ് (Mazagon dock). ‘പ്രൊജക്റ്റ് 75 ഇന്ത്യ’ എന്ന പേരിൽ ജർമ്മൻ പിന്തുണയോടെയുള്ള പദ്ധതിക്കായി പ്രതിരോധ മന്ത്രാലയത്തിനും മസാഗോൺ ഡോക്കിനും ചർച്ചകൾ ആരംഭിക്കാൻ കേന്ദ്രം അനുമതി നൽകിയതായി വാർത്ത വന്നതിനു പിന്നാലെയാണ് വിശദീകരണം.

കഴിഞ്ഞ ദിവസം നടന്ന എക്സ്ചേഞ്ച് ഫയലിംഗിലാണ് പദ്ധതിക്കായി പ്രതിരോധ മന്ത്രാലയവുമായി ചർച്ച ആരംഭിച്ചിട്ടില്ല എന്ന് മസാഗോൺ വ്യക്തമാക്കിയത്. ജനുവരിയിൽ ജർമനിയുടെ തൈസെൻക്രൂപ്പ് മറൈൻ സിസ്റ്റംസിനെ പങ്കാളിയാക്കി എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സംവിധാനങ്ങളുള്ള ആറ് അന്തർവാഹിനികൾ നിർമ്മിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം സർക്കാർ ഉടമസ്ഥതയിലുള്ള മസാഗോൺ ഡോക്കിനെ തിരഞ്ഞെടുത്തിരുന്നു

Mazagon Dock has issued a clarification on the reported ₹70,000 crore submarine order, stating that no discussions have yet begun with the Ministry of Defence.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version