ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ, പ്രതിരോധ നിർമാണം എന്നിവയിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ലാർസൻ ആൻഡ് ട്യൂബ്രോ ലിമിറ്റഡ് (Larsen & Toubro Ltd-L&T). ആണവോർജ, താപവൈദ്യുത മേഖലയിലെ അവസരങ്ങളും കമ്പനി  നിരീക്ഷിക്കുന്നതായി എൽ ആൻഡ് ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്.എൻ. സുബ്രഹ്മണ്യൻ പറഞ്ഞു.

നിലവിൽ 2200 കോടി രൂപയുടെ ഡാറ്റാ സെന്റർ നിക്ഷേപമാണ് കമ്പനിക്കുള്ളത്. തമിഴ്നാട് കാഞ്ചീപുരത്തെ 30 മെഗാവാട്ട് പ്ലാന്റ് ഉൾപ്പെടെ 32 മെഗാവാട്ട് ശേഷി നിലവിലുണ്ട്. തേർഡ് പാർട്ടി സ്റ്റോറേജ് (third-party storage), ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ (Cloud infrastructure) ആവശ്യങ്ങൾ വർധിക്കുന്നതിനാൽ ഇത് ഏകദേശം 100 മെഗാവാട്ട് വരെ വികസിപ്പിക്കാനാണ് പദ്ധതിയെന്ന് സുബ്രഹ്മണ്യൻ വ്യക്തമാക്കി.  

എൽ ആൻഡ് ടി യുടെ വളർച്ചാ തന്ത്രത്തിൽ പ്രതിരോധവും ബഹിരാകാശവും കേന്ദ്രബിന്ദുവായി തുടരുന്നതായി സുബ്രഹ്മണ്യൻ പറഞ്ഞു. സൈനിക രംഗത്തിനൊപ്പം ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിലും പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നതിനായാണ് കമ്പനിയുടെ ശ്രമങ്ങൾ. ഇതിനായി എൽ ആൻഡ് ടി പ്രതിരോധ വിഭാഗത്തെ “പ്രിസിഷൻ എഞ്ചിനീയറിംഗ്” എന്ന് പുനർനാമകരണം ചെയ്തിരുന്നു. മോഡുലാർ ബ്രിഡ്ജസ്, കെ9 വജ്ര ഗൺ തുടങ്ങിയവയാണ് പ്രതിരോധ സവിശേഷതകൾ. ഇവയ്ക്കൊപ്പം അന്തർവാഹിനികളും ഉപരിതല കപ്പലുകളും ഉൾപ്പെടെയുള്ള നാവിക സംവിധാനങ്ങൾ, ബഹിരാകാശത്തേക്കുള്ള സംഭാവനകൾ തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകുന്നു-അദ്ദേഹം പറഞ്ഞു.

Larsen & Toubro (L&T) is focusing on strengthening its presence in India’s defence and data centre sectors, with plans to expand its data centre capacity.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version