20 വർഷത്തിനു മുകളിൽ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കൽ ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ. നിലവിലുള്ള നിരക്കുകളേക്കാൾ ഇരട്ടിയാക്കിയാണ് പഴയ വാഹനങ്ങളുടെ റജിസ്ട്രേഷൻ ഫീസ് കൂട്ടിയിരിക്കുന്നത്. ഇതുസംബന്ധിച്ച് 2025ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് (മൂന്നാം ഭേദഗതി) നിയമങ്ങൾ അന്തിമമാക്കി റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയം (MoRTH) വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുകയാണ്.  

Road Ministry Registration Fee

അതേസമയം 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതും, 20 വർഷത്തിൽ താഴെ പഴക്കമുള്ളതുമായ വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള നിരക്കുകളിൽ മാറ്റമില്ല. ബിഎസ്-II മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിർമിച്ച വാഹനങ്ങൾ സൂക്ഷിക്കുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുക എന്നതാണ് കേന്ദ്ര സർക്കാർ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ നിരക്കുകൾ അനുസരിച്ച് 20 വർഷത്തിനു മുകളിൽ പഴക്കമുള്ള മോട്ടോർസൈക്കിളുകളുടെ റജിസ്ട്രേഷൻ പുതുക്കുന്നതിന് 2000 രൂപയാക്കി. മുൻപ് ഇത് 1000 രൂപയായിരുന്നു. ത്രീ വീലർ/ക്വാഡ്രിസൈക്കിൾ റജിസ്ട്രേഷൻ പുതുക്കാൻ ഇനി മുതൽ 5000 രൂപയാകും. നേരത്തെ ഇത് 3500 രൂപയായിരുന്നു. ലൈറ്റ് മോട്ടോർ വെഹിക്കിൾ റജ്സ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് 5000 രൂപയിൽ നിന്നും 10000 രൂപയായി ഉയരും.

India’s Road Ministry has doubled registration renewal fees for vehicles over 20 years old to discourage old, polluting vehicles and promote cleaner transport.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version