ഏറെ പരിശ്രമിച്ചു നേടുന്ന ഏതു നേട്ടവും മധുരമുള്ളതാകും. ആ മധുരം ആവോളം നുകർന്നതാണ് തിരുവനന്തപുരം സ്വദേശിനി എസ്. അശ്വതി. 2020ൽ, വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തോടു പൊരുതി സിവിൽ സർവീസ് പരീക്ഷയിൽ അശ്വതി നേടിയെടുത്തത് 481ആം റാങ്കാണ്.

Aswathy S UPSC success story

വെല്ലുവിളികൾ നേരിടാനുള്ള കഴിവുണ്ടെങ്കിൽ ആർക്കും വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കും എന്നതിന്റെ തെളിവാണ് അശ്വതിയുടെ വിജയം. സിവിൽ സർവീസ് എന്നത് അശ്വതിക്ക് കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നു. തിരുവന്തപുരം ഗവ.ബാർട്ടൺ ഹിൽ എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ്ങിനു ചേർന്നപ്പോഴും ആ മോഹം ഉപേക്ഷിച്ചില്ല. 2015ൽ അശ്വതി ടിസിഎസ്സിൽ ജോലിക്കു കയറി. തുടർന്ന് മുഴുവൻ സമയ യുപിഎസ് സി പഠനത്തിനായി അശ്വതി ജോലിയുപേക്ഷിച്ചു.

ആദ്യ മൂന്നു ശ്രമങ്ങളിൽ പ്രിലിംസ് പോലും കടക്കാൻ അശ്വതിക്കു സാധിച്ചില്ല. ഏതു സിവിൽ സർവീസ് മോഹിയും പതറിപ്പോകാവുന്ന നിമിഷമായിരുന്നു അത്. എന്നാൽ അശ്വതി പതറിയില്ല. നാലാം ശ്രമത്തിൽ, 2020ൽ പ്രിലിംസും മെയിൻസും ഇന്റർവ്യൂവും കടന്ന് അശ്വതി 481ആം റാങ്കോടെ യുപിഎസ് സി വിജയം നേടി. മുന്നോട്ട് പോകാനുള്ള മനസ്സുണ്ടെങ്കിൽ ഏത് പശ്ചാത്തലത്തിൽ നിന്നും സ്വപ്നം നേടിയെടുക്കാമെന്ന് അശ്വതിയുടെ യാത്ര നമുക്ക് കാണിച്ചുതരുന്നു.

S. Aswathy, a Thiruvananthapuram native, quit her corporate job to pursue her dream and successfully cracked the UPSC Civil Services exam on her fourth attempt.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version