ദേശീയ പാതകളിലുടനീളം ടോൾ പ്ലാസകൾ ക്രമരഹിതമായി സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പൊതുജന പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, നിലവിലുള്ള ടോൾ ചട്ടങ്ങൾ കർശനമായി പാലിക്കുന്നതിനായി നിർദേശം പുറപ്പെടുവിച്ച് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH). ദേശീയ പാതകളിലെ രണ്ട് ടോൾ പ്ലാസകൾ തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം 60 കിലോമീറ്ററിൽ കുറയരുതെന്ന് നിർദേശത്തിൽ പറയുന്നു. അസാധാരണ സാഹചര്യങ്ങളിൽ ഒഴികെ മുനിസിപ്പൽ അതിർത്തിയുടെ 10 കിലോമീറ്റർ പരിധിയിൽ ടോൾ ബൂത്ത് സ്ഥാപിക്കരുതെന്നും നിർദേശമുണ്ട്.

ഈ നിയമങ്ങൾ വളരെക്കാലമായി ദേശീയ ടോൾ നയത്തിന്റെ ഭാഗമാണ്. എന്നാൽ അവ നടപ്പിലാക്കുന്നതിൽ പലപ്പോഴും പൊരുത്തക്കേടുകൾ ഉള്ളതായി പരാതികൾ ഉയർന്നിരുന്നു. സമീപ മാസങ്ങളിലെ ഒന്നിലധികം റിപ്പോർട്ടുകൾ പ്രകാരം ടോൾ ബൂത്തുകൾ പരസ്പരം വളരെ അടുത്ത് പ്രവർത്തിക്കുന്നതോ നഗരപ്രദേശങ്ങൾക്ക് സമീപം സ്ഥാപിച്ചിരിക്കുന്നതോ കണ്ടെത്തിയ സംഭവങ്ങളുണ്ടായി. ഇവ മാനദണ്ഡങ്ങൾ ലംഘിക്കുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതുമാണ്. ഈ സാഹചര്യത്തിലാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്

The Ministry of Road Transport has ordered strict enforcement of toll rules, including a minimum 60 km distance between two toll plazas, to address public complaints.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version