പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജപ്പാൻ സന്ദർശനം ഇന്നാരംഭിക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് മോഡി ജപ്പാനിലെത്തുന്നത്. അതേസമയം അമേരിക്കയുമായി വ്യാപാരക്കരാറിൽ ഏർപ്പെടാനുള്ള യാത്ര ജപ്പാൻ പ്രതിനിധി റദ്ദാക്കി. മോഡിയുടെ സന്ദർശനത്തിനു തൊട്ടുമുൻപായാണ് ജാപ്പനീസ് മന്ത്രിയും വ്യാപാര പ്രതിനിധിയുമായ റയോസി അകസാവയുടെ (Ryosei Akazawa) യുഎസ് യാത്ര റദ്ദാക്കിയിരിക്കുന്നത്.

അമേരിക്കയിൽ ജപ്പാൻ നടത്താനിരുന്ന 550 ബില്യൺ ഡോളർ നിർദിഷ്ട നിക്ഷേപ കരാറിനുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായാണ് നേരത്തെ ജാപ്പനീസ് പ്രതിനിധി യുഎസ്സിലേക്ക് പോകാനിരുന്നത്. ജാപ്പനീസ് ഉൽപന്നങ്ങൾക്ക് യുഎസ് ചുമത്തിയ 25 ശതമാനം തീരുവ പിന്നീട് 15 ശതമാനമായി കുറച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജപ്പാൻ അമേരിക്കയിൽ 550 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനവുമായി എത്തിയത്. എന്നാൽ ഇപ്പോൾ അമേരിക്കയുമായുള്ള കരാറുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാപ്പനീസ് പ്രതിനിധി യാത്ര റദ്ദാക്കിയിരിക്കുന്നത്.
ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ (India-Japan Annual Summit) പങ്കെടുക്കാനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാനിലെത്തുന്നത്. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ (Shigeru Ishiba) പ്രത്യേക ക്ഷണപ്രകാരമാണ് മോഡിയുടെ സന്ദർശനം. ജപ്പാൻ സന്ദർശനത്തിനു തൊട്ടുപിന്നാലെ മോഡി ചൈനയും സന്ദർശിക്കുന്നുണ്ട്. ഈ മാസം 31, സെപ്റ്റംബർ ഒന്ന് തീയതികളിലാകും മോഡിയുടെ ചൈനാ സന്ദർശനം.
Adani Group reports a record quarterly EBITDA of ₹23,793 crore in Q1 FY26, showcasing strong performance across its portfolio companies.