ആളുകൾ ആസ്വദിച്ചു കുടിക്കുന്ന ശീതളപാനീയങ്ങളിൽ ഒന്നാണ് പെപ്സി (Pepsi). എന്നാൽ ശീതളപാനീയത്തിനപ്പുറം നീളുന്ന അറിയപ്പെടാത്ത കഥ പെപ്സിക്കുണ്ട് — ഒരിക്കൽ “കപ്പൽ മുതലാളിയായിരുന്ന” പെപ്സിയുടെ കഥ.

1970കളുടെ തുടക്കത്തിൽ, അമേരിക്കൻ ഡോളറിൽ നേരിട്ട് ഇടപാടുകൾ നടത്താൻ കഴിയാത്തതിനാൽ, സോവിയറ്റ് യൂണിയനും പെപ്സികോയും ബാർട്ടർ സമ്പ്രദായത്തിലൂടെ വ്യാപാരം നടത്തിപ്പോന്നിരുന്നു. പെപ്സി ശീതളപാനീയങ്ങൾക്ക് പകരം സോവിയറ്റ് യൂണിയൻ സ്റ്റോളിച്ച്ന്യ (Stolichnaya) വോഡ്ക നൽകിയായിരുന്നു വ്യാപാരം.

1989ൽ, അന്താരാഷ്ട്ര-വ്യാപാര പ്രശ്നങ്ങളുടെ ഭാഗമായി വോഡ്ക കൈമാറ്റവും ഡോളർ വഴിയുള്ള വ്യാപാരവും നിന്നു. ഇതോടെയാണ് സോവിയറ്റ് യൂണിയൻ കപ്പൽ നൽകി വ്യാപാരം നടത്തിയത്. 17 സബ്‌മറീനുകളും, ഒരു ക്രൂയിസറും, നിരവധി യുദ്ധക്കപ്പലുകളും ഉൾപ്പെടുന്ന പഴയ നാവിക കപ്പലുകളാണ് സോവിയറ്റ് യൂണിയൻ പെപ്സിക്കു കൈമാറിയത്. ഈ കപ്പലുകൾ പെപ്സി സൈനികാവശ്യങ്ങൾക്കോ മറ്റാവശ്യങ്ങൾക്കോ ഉപയോഗിച്ചിരുന്നില്ല എന്നും ഒടുവിൽ കമ്പനി അവ പൊളിച്ചുവിറ്റെന്നുമാണ് ചരിത്രകഥ.

Discover how PepsiCo once acquired a fleet of 17 submarines and several warships from the Soviet Union in a historic barter deal.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version