95ആം വയസ്സിലും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഇതിഹാസ നിക്ഷേപകനും ലോകത്തിലെ ആറാമത്തെ ധനികനുമായ വാറൻ ബഫറ്റ്. ഫോർബ്സ് സമ്പന്ന പട്ടിക പ്രകാരം 154 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. സമ്പത്തിനൊപ്പം അദ്ദേഹത്തിന്റെ ജീവിതരീതിയും വിചിത്രമാണ്.

ആറു വയസ്സുകാരനെപ്പോലെ ഭക്ഷണം കഴിക്കുന്നതാണ് തന്റെ ആരോഗ്യരഹസ്യമെന്ന് അദ്ദേഹം നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കലോറി എണ്ണി കഴിക്കുന്നവയുടെ അളവെടുക്കാനൊന്നും അതുകൊണ്ടുതന്നെ അദ്ദേഹം മിനക്കെടാറില്ല. കൊക്കകോളയാണ് അദ്ദേഹത്തിന്റെ ഇഷ്ടം പാനീയം. ദിവസേന അഞ്ചോളം കൊക്കകോള, മക്ഡൊണാൾഡ്സിലെ ബ്രേക്ക്ഫാസ്റ്റ്, ചില്ലി-ചീസ് ഡോഗ് പോലുള്ള ഫാസ്റ്റ് ഫുഡ് ലഞ്ച്, ഐസ്ക്രീം എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ഡെയിലി ഡയറ്റ്.
ആരോഗ്യത്തിന് ഹാനികരമെന്ന് പൊതുവേ കരുതപ്പെടുന്ന ഇത്തരം ഭക്ഷണക്രമത്തിനിടയിലും, ഉറക്കം കൊണ്ട് അദ്ദേഹം അവയെല്ലാം മറികടക്കുന്നു. എത്ര തിരക്കാണെങ്കിലും എട്ട് മണിക്കൂറോ അതിലധികമോ അദ്ദേഹം ഉറങ്ങാറുണ്ടത്രേ. ജിം, വ്യായാമം എന്നിവ ഒന്നുമില്ലാത്ത ബഫറ്റിന്റെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ രഹസ്യം ഈ ‘ശാന്തമായ ഉറക്ക’മാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
At 95, billionaire Warren Buffett maintains a surprising diet of junk food and Coca-Cola, crediting his health to this and his consistent sleep.