റിലയൻസ് ഫൗണ്ടേഷൻ (Reliance Foundation) ചെയർപേഴ്സൺ നിത അംബാനിയുടെ (Nita Ambani) നേതൃത്വത്തിൽ യുഎസ്സിൽ നടത്താനിരുന്ന ഷോ മാറ്റിവെച്ചു. ഇന്ത്യയും യുഎസ്സും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദി ഗ്രാൻഡ് ഇന്ത്യ ഫെസ്റ്റിവൽ (The Grand India Festival) എന്ന പേരിൽ ന്യൂയോർക്കിൽ നടത്താനിരുന്ന ഷോയാണ് മാറ്റിവെച്ചിരിക്കുന്നത്.

നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ (NMACC) ആയിരുന്നു ലിങ്കൺ സെന്ററിൽ (Lincoln Centre) നടത്താനിരുന്ന ഷോയുടെ പ്രധാന സംഘാടകർ. ഈ മാസം 12 മുതൽ 14 വരേയാണ് ഷോ നടത്താൻ തീരുമാനിച്ചിരുന്നത്. ഇതാണ് ഇപ്പോൾ മാറ്റിവെച്ചതായി കൾച്ചറൽ സെന്ററർ ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയിച്ചിരിക്കുന്നത്. അതേസമയം, ഷോ മാറ്റിവെച്ചത് താൽക്കാലികമായി മാത്രമാണെന്നും സമീപഭാവിയിൽത്തന്നെ പരിപാടിയുമായി എൻഎംഎസിസി ന്യൂയോർക്കിലേക്ക് എത്തുമെന്നും വെബ്സൈറ്റിൽ പറയുന്നു.
The Ambani family has postponed “The Grand India Festival” in New York amidst rising trade tensions between India and the United States.