ഓണത്തെ ആഘോഷങ്ങൾക്കൊപ്പം പുതിയ ആശയങ്ങളുടെ കൂടി വേദിയാക്കുകയാണ് പ്രമുഖ ഗെയിം ഡെവലപ്പർമാരായ Onewiibe. ഓണാഘോഷങ്ങൾക്ക് ഡിജിറ്റൽ മുഖം നൽകിയാണ് വൺവൈബിന്റെ ‘വൈബോണം.’ സ്ക്രീം എക്സ്ട്രീം (Scream xtream), ഡിജിറ്റൽ ബോട്ട് റേസ് (Digital boat race) എന്നിങ്ങനെ രണ്ട് വ്യത്യസ്തമാർന്ന ഡിജിറ്റൽ ഗെയിമുകളാണ് വൺവൈബ് ഓണത്തോട് അനുബന്ധിച്ച് വികസിപ്പിച്ചിരിക്കുന്നത്.

പാരമ്പര്യത്തേയും സാങ്കേതികവിദ്യയേയും ഒരുമിപ്പിക്കുന്ന ഇത്തരമൊരു സംരംഭം കേരളത്തിൽ ആദ്യമായാണെന്ന് കമ്പനി അവകാശപ്പെടുന്നു. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ഈ ഗെയിമുകൾ യഥാർത്ഥ ഓണാഘോഷത്തിൻ്റെ അനുഭവം നൽകുന്നു.

ഓണത്തെ ഒരു ആഗോള ഉത്സവമാക്കി മാറ്റാനും, ലോകത്തിൻ്റെ ഏത് കോണിൽ ഇരിക്കുന്നവർക്കും ഓണാഘോഷത്തിൽ ഭാഗമാകാനും ഈ ഗെയിമുകൾ സഹായിക്കുമെന്ന് കമ്പനി സ്ഥാപകർ പറയുന്നു. പരമ്പരാഗത ഓണക്കളികൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുന്നതിൽ കേരള ടൂറിസത്തിന് ഇത് മികച്ച മുതൽക്കൂട്ടാകും. ടൂറിസ്റ്റുകളെ കേരളത്തിൻ്റെ പാരമ്പര്യത്തിലേക്ക് ആകർഷിക്കാൻ ഇത്തരം നൂതനമായ ആശയങ്ങൾ സഹായകമാകുമെന്നും കമ്പനി പ്രതിനിധി പറഞ്ഞു.

Onewiibe introduces ‘Vybonam,’ a digital Onam with two games—Scream Xtreme and Digital Boat Race—aimed at blending tradition with technology for the festive season.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version