ഓണത്തിന് ഇഷ്ടപെട്ടവർക്ക് ഓണക്കോടിക്കൊപ്പം  ഒരു മങ്കബോക്സ് സമ്മാനമായി നല്കിയാലോ?. എങ്കിൽ അവരുടെ മനസ്സിൽ ഒരിക്കലും മറക്കാനാകാത്ത ഒരു ഓണക്കാലമായിരിക്കും ഇതെന്ന ഒരു സംരംഭക ചിന്ത തിരുവനന്തപുരം സ്വദേശി നീതുവിനെ കൊണ്ടു ചെന്നെത്തിച്ചത്  മങ്ക ബോക്സ്  എന്ന പേരിൽ ഓണക്കാലത്ത് വ്യത്യസ്തമായ ഗിഫ്റ്റ്  സംസ്കാരം  സമൂഹത്തിലെത്തിക്കാനുള്ള ശ്രമത്തിലേക്കാണ്. ഓണക്കാലത്ത്  സാരി,ആഭരണങ്ങൾ   എല്ലാം പ്രത്യേകമായിട്ടുള്ള  വിൽപ്പനയാണ് പല ഇടങ്ങളിലായി നടക്കുന്നത്. അതിനെ എങ്ങനെ ആളുകൾക്ക്  എളുപ്പത്തിൽ സെറ്റായി  നൽകാം എന്ന ആലോചനയിലാണ്  മങ്ക ബോക്സ് എന്ന  ആശയം വന്നത് . അവിടെ ഓണക്കാലം ലക്ഷ്യമിട്ടു ഒരു സംരംഭക കൂടി പിറക്കുകയായിരുന്നു. വുമൺ (WOMXN) എന്ന  ക്ലോത്ത്  ബ്രാൻഡ് സംരംഭത്തിന്റെ  മങ്ക ബോക്സ്.  

ഒരു കേരള സാരി , കുപ്പിവളകൾ  , മാലയും കമ്മലും , ഒരു ബട്ടൺ ബാഡ്ജ് , കഥകളി , മിനിനെറ്റിപ്പട്ടം ,ശർക്കര വരട്ടി ,ചിപ്സ് ,ഓണം മൂഡ് ഹെഡ്ബാന്ഡ്  എന്നിവയാണ് മങ്ക ബോക്സിന്റെ ഉള്ളടക്കം . 1299 രൂപ, 1699 രൂപ,1999 രൂപ എന്നിങ്ങനെ വിലയുള്ള മൂന്നു മങ്കബോക്സുകളാണ് വിപണിയിലെത്തിച്ചത്.


കഴിഞ്ഞ വർഷത്തെ  ഓണത്തിന്  മുന്നെയാണ് വുമൺ (WOMXN) എന്ന പേരിൽ ഒരു ക്ലോത്ത്  ബ്രാൻഡ് ആരംഭിച്ചത് . തുടർന്ന് ആർട്ട് ആശാൻ
 ( Art Ashaan) എന്ന പേരിൽ ഒരു സംരഭത്തിന് കൂടി തുടക്കം കുറിച്ചു  . ജനുവരി മാസത്തിലായിരുന്നു അതിന്റെ തുടക്കം . ഇവന്റുകൾക്കും കമ്പനികൾക്കും വേണ്ടിയുള്ള ഗിഫ്റ്റുകളാണ് അതിലൂടെ ലക്‌ഷ്യം വെക്കുന്നത് . ഈ ഓണത്തിന് ഓണം  വൈബോക്സ് എന്ന  പേരിൽ  ഒരു ഗിഫ്റ് ബോക്സ് അതിലും  പുറത്തിറക്കി .

ഓണം വൈബോക്സിൽ  ഒരു തൃക്കാക്കര അപ്പൻ , പൂവട്ടി ,മരത്തിൽ ചെയ്ത ഓണാശംസകൾ ,കഥകളി ,നെറ്റിപ്പട്ടം , ഓണം മൂഡ് ബുക്ക് , ശർക്കര വരട്ടി ,ചിപ്സ് ,പേപ്പർ വെയ്റ്റ്  എന്നിവയാണ്  ഉൾപ്പെടുത്തിയിട്ടുള്ളത് .

 പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ്  ലഭിച്ചത് . കേരളത്തിൽ നിന്നുമുള്ള ഓർഡറുകൾക്ക്  ഒപ്പം വിദേശത്ത് നിന്നുള്ളവരും ഇന്ത്യയിലെ  മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ചില കമ്പനികളും  ഓർഡർ നൽകിയതോടെ കന്നി സംരംഭക ശ്രമം നീതുവിനെ വിജയത്തിലേക്കെത്തിക്കുകയാണ്.  


 കഴിഞ്ഞ ഓണത്തിന്  കേരളാ സാരിയിൽ ചീവോതി പൂക്കളം പ്രിന്റ് ചെയ്ത്  സാരികൾ പുറത്തിറക്കി .ചീവോതി പൂക്കളത്തിനൊപ്പം തൊട്ടാവാടി, ശംഖുപുഷ്പം, മേന്തോന്നി പൂ എന്നീ  ഡിസൈനുകളിലും  സാരി പുറത്തിറക്കി .  മികച്ച പ്രതികരണമാണ്  ലഭിച്ചത് . ഒരു പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച സംരഭത്തെ മുന്നോട്ട് കൊണ്ടുപോകാനായത് ഇത്തരം പരീക്ഷണങ്ങളുടെ വിജയം കൊണ്ടായിരുന്നു

വുമൺ (WOMXN) എന്ന പേര് ആളുകൾ മനസിലാക്കാൻ  ശരിക്കും പ്രയാസമായിരുന്നു . സ്ത്രീകളെയും, ട്രാൻസ് വ്യക്തികളെയും, നോൺ-ബൈനറി വ്യക്തികളെയും ഉൾപ്പെടുത്തി കൂടുതൽ ഉൾക്കൊള്ളുന്നതായിരിക്കാൻ ഉപയോഗിക്കപ്പെടുന്ന പദമാണ് WOMXN എന്ന് നീതു വിശദീകരിക്കുന്നു .

ഇനി വരും സീസണുകളിൽ  വ്യത്യസ്‍തമായ  ഗിഫ്റ്റ് ബോക്സുകൾ വിപണിയിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം .നിലവിലെ ഗിഫ്റ്റിങ് രീതികളിൽ വ്യത്യസ്തമായി കേരളത്തനിമയുള്ള കൂടുതൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി  പോകണമെന്നാണ് ആഗ്രഹം എന്നതാണ് നീതുവിന്റെ അടുത്ത ലക്‌ഷ്യം.

തിരുവന്തപുരത്ത്  പാപ്പനംകോട്  കേന്ദ്രീകരിച്ചാണ് ഇപ്പോൾ സ്ഥാപനം പ്രവർത്തിക്കുന്നത് . ഓണലൈൻ  മുഖേന യുള്ള വിൽപ്പനയാണ് ഇപ്പൊ പ്രധാനമായും  നടക്കുന്നത് . പെട്ടെന്ന് തന്നെ ഒരു വില്പനയിടം  എന്ന നിലയിലേക്ക് വികസിപ്പിക്കുകയും ലക്ഷ്യമിടുന്നു

 മലപ്പുറം  വളാഞ്ചേരി സ്വദേശി ലിബിനാണ് വുമണിന്റെ പ്രധാന ഡിസൈനർ . വടകര സ്വദേശി അജ്‌മൽ  ആണ് മറ്റു കാര്യങ്ങൾനോക്കുന്നത്. നീതുവിന്റെ   ഭർത്താവ് വരുൺ പി .വി യുടെ പിന്തുണകൂടിയായതോടെ മങ്കബോക്‌സും ഓണം വൈബോക്‌സും സംരംഭക ലക്ഷ്യത്തിലേക്കു കുതിക്കുകയാണ്  .

Discover Manka Box, a unique Onam gift box launched by a Thiruvananthapuram entrepreneur. The box, filled with traditional items, is a huge hit.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version