വിനാഗിരിയുടെ കുത്തൽ ഇല്ലാത്ത നല്ല നാടൻ അച്ചാറുകൾ അന്വേഷിക്കുകയാണോ? എങ്കിൽ നിങ്ങളുടെ അന്വേഷണം ചെന്നവസാനിക്കുക പാലക്കാട് ഒലവക്കോടായിരിക്കും. പാലക്കാട് മണ്ണാർക്കാട് ഭാഗത്തുള്ള കല്ല്യാണ വീടുകളിൽ ബിരിയാണിയോടൊപ്പം വിളമ്പുന്ന സ്പെഷ്യൽ ഐറ്റം  ആയ  ഹോം മെയ്ഡ് ഉണക്ക മുന്തിരി അച്ചാർ സുരഭി എന്ന ബ്രാൻഡിലൂടെ  ഓണക്കാലത്തു മലയാളിയുടെ തുമ്പിലയിലെ വിഭവമാകാനുള്ള ഒരുക്കത്തിലാണ്.ഉണക്ക മുന്തിരി അച്ചാർ – മധുരവും പുളിപ്പും എരിവും ചേർന്ന പുതിയൊരു രുചി തന്നെയാണെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു … ഒപ്പം ഇഞ്ചിപ്പുളിയും എന്തിനു കേര മീൻ അച്ചാർ വരെ ഓണക്കാലത്തെ ആസ്വാദകർക്കുവേണ്ടി തയാറാക്കുന്ന തിരക്കിലാണ് പാലക്കാടു ഒലവക്കോട്  സ്വദേശിനി സുജിത ശിവകുമാർ.

ഓണക്കാലം ലക്ഷ്യമിട്ടു വീട്ടിൽ തന്നെ തയ്യാറാക്കിയ, കൃത്രിമ കൂട്ടുകൾ ചേർക്കാത്ത  ഉണക്ക മുന്തിരി അച്ചാർ മാത്രമല്ല, നിങ്ങളുടെ ഓരോ സ്വാദിഷ്ടത്തിനു അനുയോജ്യമായ വിവിധതരം കൊതിയൂറും അച്ചാറുകളും സുജിത ശിവകുമാറിന്റെ സംരംഭത്തിൽ ലഭ്യമാണ്.

അമ്മ സുധ , അച്ഛൻ, അനുജൻ എന്നിവരുടെ സഹായത്തോടെയാണ് സംരംഭം മുന്നോട്ടു കൊണ്ട് പോകുന്നത്.  ഗുജറാത്ത് , പുണെ അടക്കം പ്രദേശങ്ങളിലെ മലയാളികൾ  ഓണ അവധി കഴിഞ്ഞു തിരികെ പോകുമ്പോൾ കൊണ്ട് പോകാനായി ഓർഡർ ചെയ്താ അച്ചാറുകളുടെ തിരക്കിലാണ് സുജിത ഇപ്പോൾ . പിന്നെ ഗൾഫ് നാടുകളിലേക്ക് പോകുന്നവർ ഒക്കെ  സമൂഹ മാധ്യമങ്ങളിൽ കണ്ടു ഓർഡർ ചെയ്തു വാങ്ങാറുണ്ട്. പാലക്കാട് എട്ടോളം ഷോപ്പുകളിലും  ഉത്പന്നങ്ങൾ വിൽക്കാറുണ്ട്. ഏറെ കസ്റ്റമേഴ്‌സ്  ഗൂഗിൾ പ്രൊഫൈൽ നോക്കി വീട്ടിലെത്തി ഉത്പന്നങ്ങൾ വാങ്ങാറുണ്ട്.

വിവാഹത്തിന് ശേഷം കോയമ്പത്തൂർ ആയിരുന്നു സുജിതയുടെ പ്രവർത്തനയിടം.  അവിടെ വിവിധ സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ 12 വർഷത്തെ പ്രവർത്തി പരിചയമുണ്ട്. തിരികെ പാലക്കാട് വന്നപ്പോൾ മനസിലായത് ചെയ്തു വന്ന ജോലിക്ക് ഇവിടെ സാധ്യത കുറവാണെന്നാണ്. ഇതോടെ സ്വന്തമായി ഒരു സംരംഭം ആരംഭിക്കാൻ തീരുമാനിച്ചിറങ്ങുകയായിരുന്നു.

കൃത്രിമ ചേരുവകളില്ലാതെ തയാറാക്കുന്ന ബീഫ് അച്ചാർ, ഉണക്ക ചെമ്മീൻ അച്ചാർ, ചിക്കൻ അച്ചാർ, റോസ്‌റ്റഡ്‌ ഉണക്ക ചമ്മീൻ, ഇഞ്ചിപ്പുളി, പൈനാപ്പിൾ അച്ചാർ, ഉണക്ക സ്രാവ് അച്ചാർ, ചൂരമീൻ അച്ചാർ എന്നിവക്കും  സുജിതയുടെ സംരംഭത്തിൽ ആവശ്യക്കാർ ഏറെയാണ്.
ഓണത്തിന് ശേഷം വീട്ടിലെ അച്ചാർ കൂട്ടത്തിൽ പുതിയ വിഭവങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് സുരഭിയിലൂടെ  സുജിത ശിവകുമാർ. 

Sujitha Sivakumar’s “Surabhi” brand, based in Palakkad, is ready to conquer Onam with unique homemade pickles, including a special dried grape pickle.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version