നോർവേയിലെ ബെർഗൻ ആസ്ഥാനമായുള്ള വിൽസൺ എഎസ്‌എ (Wilson ASA) എന്ന കമ്പനിക്കുവേണ്ടി നിർമിച്ചുകൊണ്ടിരുന്ന പരമ്പരയിലെ മൂന്നാമത്തെ കപ്പൽ പുറത്തിറക്കി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ (CSL) അനുബന്ധ സ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (Udupi Cochin Shipyard Limited, Udupi-CSL). 3800 ടിഡിഡബ്ല്യു ജനറൽ കാർഗോ കപ്പലുകളുടെ ആറ് നമ്പറുകളുടെ പരമപരയിലെ മൂന്നാമത്തെ കപ്പലാണ് ഉഡുപ്പി സിഎസ്എൽ പുറത്തിറക്കിയത്.

ഉഡുപ്പിയിൽ നടന്ന ചടങ്ങിൽ ഉഡുപ്പി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ടി.കെ. സ്വരൂപ കപ്പലിന്റെ നീറ്റിലിറക്കൽ നിർവഹിച്ചു. 89.43 മീറ്റർ നീളവും 13.2 മീറ്റർ വീതിയുമുള്ള കപ്പലിന് 4.2 മീറ്റർ ഡ്രാഫ്റ്റ് ഉണ്ട്. നെതർലാൻഡ്‌സിലെ കൊണോഷിപ്പ് ഇന്റർനാഷണൽ (Conoship International) രൂപകൽപന ചെയ്ത ഈ കപ്പൽ, യൂറോപ്പിലെ തീരദേശ ജലത്തിൽ പൊതുവായ ചരക്ക് ഗതാഗതത്തിനായി പരിസ്ഥിതി സൗഹൃദ ഡീസൽ ഇലക്ട്രിക് കപ്പലുകൾ എന്ന നിലയിലാണ് നിർമിച്ചിരിക്കുന്നത്.
പരമ്പരയിലെ ആദ്യ കപ്പലായ വിൽസൺ ഇക്കോ I (Wilson Eco I) 2025 ഏപ്രിൽ 23ന് ഉടമകൾക്ക് കൈമാറി. രണ്ടാമത്തെ കപ്പലായ വിൽസൺ ഇക്കോ II (Wilson Eco II) സെപ്റ്റംബർ 11ന് വിതരണം ചെയ്യും. 3800 TDW ജനറൽ കാർഗോ വെസൽ സീരീസിലെ ആദ്യ കപ്പൽ ഇതിനകം യൂറോപ്യൻ ജലാശയങ്ങളിൽ സർവീസിൽ പ്രവേശിച്ചു.
Udupi Cochin Shipyard, a CSL subsidiary, launches the third of six eco-friendly cargo vessels built for Wilson ASA, a Norwegian shipping company.