മലയാളികൾക്ക് മുഖവുരകൾ ആവശ്യമില്ലാത്ത താരമാണ് മമ്മൂട്ടി. അടുത്തിടെ 74ആം പിറന്നാൾ ആഘോഷിച്ച താരത്തിന് ആരാധകരുടേയും സിനിമാ താരങ്ങളുടേയും ആശംസാപ്രവാഹമായിരുന്നു. ഇതോടെ താരത്തിന്റെ ആസ്തി സംബന്ധിച്ച കാര്യങ്ങളും വാർത്തകളിൽ നിറയുകയാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം 340 കോടി രൂപയോളമാണ് അദ്ദേഹത്തിന്റെ ആസ്തി.
സിനിമാ പ്രതിഫലം, ബ്രാൻഡ് എൻഡോർസ്മെന്റുകൾ എന്നിവയ്ക്കു പുറമേ വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപവും മമ്മൂട്ടിയുടെ ആസ്തി വർധിപ്പിക്കുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഒരു ചിത്രത്തിന് 10 കോടി രൂപ മുതലാണ് അദ്ദേഹം പ്രതിഫലം വാങ്ങുന്നത്. അഭിനയത്തിൽ നിന്നുള്ള വരുമാനത്തിനു പുറമേ പ്ലേഹൗസ്, മമ്മൂട്ടി കമ്പനി തുടങ്ങിയ ബാനറുകളിലൂടെയും അദ്ദേഹം ആസ്തി വർധിപ്പിക്കുന്നു. കേരളത്തിലും ചെന്നൈയിലും ബെംഗളൂരുവിലും ദുബായിലുമെല്ലാം താരത്തിന് ആഢംബര വസതികളുമുണ്ട്.

വാഹനപ്രേമത്തിന്റെ പേരിലും മമ്മൂട്ടി ശ്രദ്ധ നേടാറുണ്ട്. ആഢംബര വാഹനങ്ങളുടെ ഷോറൂം എന്നാണ് അദ്ദേഹത്തിന്റെ വാഹനശേഖരം വിശേഷിപ്പിക്കപ്പെടുന്നത്. മെഴ്‌സിഡേഴ്സ് ജി-ക്ലാസ് , റേഞ്ച് റോവർ സ്‌പോർട്, ജാഗ്വാർ എഫ്-ടൈപ്പ്, മിത്സുബിഷി പജേറോ സ്പോർട്ട്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മിനി കൂപ്പർ എസ്, ഓഡി എ7, ജാഗ്വാർ എക്സ്ജെ, ബിഎംഡബ്ല്യു ഇ46 എം3 എന്നിങ്ങനെ വാഹനനിര നീളും.
Malayalam superstar Mammootty, who recently turned 74, has an estimated net worth of ₹340 crore from films, endorsements, and real estate.
