രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സി.പി. രാധാകൃഷ്ണൻ. 767 പാർലമെന്റംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ 452 വോട്ട് നേടിയാണ് രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ സ്ഥാനാർത്ഥി ജസ്റ്റിസ് സുദർശൻ റെഡ്ഢിയേക്കാൾ 152 വോട്ടാണ് രാധാകൃഷ്ണൻ അധികം നേടിയത്. തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന നേതാവായ അദ്ദേഹം ബിജെപിയുടെ ദക്ഷിണേന്ത്യയുടെ മുഖമായാണ് അറിയപ്പെടുന്നത്. മുൻ കേരള ബിജെപി പ്രഭാരി കൂടിയായിരുന്നു രാധാകൃഷ്ണൻ.

1957 ഒക്ടോബർ 20ന് തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സി.പി. രാധാകൃഷ്ണന്റെ ജനനം. 1974ൽ ഭാരതീയ ജനസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായതാണ് അദ്ദേഹത്തിന്റെ ആദ്യ പ്രധാന രാഷ്ട്രീയ സ്ഥാനങ്ങളിലൊന്ന്. രണ്ട് തവണ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്ന് അദ്ദേഹം ലോക്സഭയിലെത്തി. ബിജെപി തമിഴ്നാട് ഘടകം പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കയർ ബോർഡ് ചെയർമാൻ. ജാർഖണ്ഡ് ഗവർണർ തുടങ്ങിയവയാണ് അദ്ദേഹം വഹിച്ച മറ്റ് പ്രധാന സ്ഥാനങ്ങൾ. പിന്നീട് മഹാരാഷ്ട്ര ഗവർണർ, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ തുടങ്ങിയ പദവികൾ വഹിച്ചു. 

C.P. Radhakrishnan, a senior leader from Tamil Nadu and former Governor of Maharashtra, has been elected as the 15th Vice President of India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version