പാർക്കിങ് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ? ലെറ്റ് മി ഗോ ( LetMeGo) നിങ്ങളെ സഹായിക്കും. ഗതാഗതതടസ്സം സൃഷ്ടിച്ച് പാർക്കുചെയ്യുന്ന വാഹനങ്ങൾക്ക് പൂട്ടിടാൻ ടെക്നോപാർക്കിലെ റിച്ച് ഇന്നൊവേഷൻ ടെക്നോളജി വികസിപ്പിച്ച യൂട്ടിലിറ്റി ആപ്ലിക്കേഷനാണ് ‘ലെറ്റ് മി ഗോ’ LetMeGo. ടെക്നോപാർക്കിനെ പാർക്കിങ് സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ റിചിൻ ചന്ദ്രൻ എന്ന സംരംഭകൻ തുടക്കമിട്ട ഈ ആശയം പിന്നീട് എല്ലാവർക്കും ഉപയോഗിക്കാനാകുന്ന രീതിയിൽ ആപ്ലിക്കേഷൻ ആയി വികസിപ്പിക്കുകയായിരുന്നു.

www. letmegoo.com എന്ന വെബ്സൈറ്റിലൂടെയും ആപ് സ്റ്റോറിലൂടെയും ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാനാകും. മറ്റുള്ളവർക്കു തടസ്സമുണ്ടാക്കി പാർക്ക് ചെയ്യുന്ന വാഹനത്തിന്റെ ഉടമയെ ലെറ്റ് മി ഗോയിലൂടെ ഉടനടി വിവരമറിയിക്കാം. തെറ്റായി പാർക്ക് ചെയ്ത വാഹനത്തിന്റെ നമ്പർ ആപ്പിൽ സെർച്ച് ചെയ്യുമ്പോൾ വാഹന ഉടമയുടെ പേരും നമ്പറും ലഭിക്കും. സുരക്ഷയുടെ ഭാഗമായി മൊബൈൽ നമ്പർ മറച്ചുവെച്ചിട്ടുണ്ടെങ്കിൽ ആപ്പിലൂടെ അവർക്കു നേരിട്ടു സന്ദേശമയയ്ക്കാനും ഫോൺ ചെയ്ത് വിവരമറിയിക്കാനും വാഹനത്തിന്റെ ചിത്രമുൾപ്പെടെ അയയ്ക്കാനും കഴിയുമെന്നതാണ് മേന്മ. അശാസ്ത്രീമായി പാർക്ക് ചെയ്യുന്ന വാഹനത്തിന്റെ ഉടമകളെ തേടി നടന്നു കണ്ടെത്തുകയെന്നത് ശ്രമകരമായ ജോലിയാണ് . അതിനു തികച്ചും സാങ്കേതികമായി പരിഹാരം കാണുകയെന്നതാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്.
ടെക്നോപാർക്കിലെ റിച്ച് ഇന്നൊവേഷൻ ടെക്നോളജിയുടെ സിഇഒ ആയ റിചിൻ ചന്ദ്രൻ വികസിപ്പിച്ച ആപ്പിന്റെ പ്രവർത്തനം ഇന്ത്യയിലെവിടെയും ഉപയോഗിക്കാമെന്ന രീതിയിലാണ്. ആപ്പിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കു മാത്രമേ ആപ്പിന്റെ സേവനം ഉപയോഗപ്പെടാത്താനാകൂ.അടുത്തുള്ള സർവീസ് സ്റ്റേഷനുകൾ, പാർക്കിങ് സ്ലോട്ടുകളിൽ ലൊക്കേഷൻ പിൻ ചെയ്ത് പാർക്ക് ചെയ്ത സ്ഥലം വളരെ വേഗം കണ്ടെത്താനുള്ള സംവിധാനം എന്നിവ ലെറ്റ് മി ഗോയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തും.
The ‘LetMeGo’ app, developed at Technopark, helps vehicle owners communicate with each other to solve parking and traffic congestion issues.