Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026

ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

27 May 2026

‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?

27 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഈട് ഇല്ലാതെ 5 കോടി വരെ KFC വായ്പ
News Update

ഈട് ഇല്ലാതെ 5 കോടി വരെ KFC വായ്പ

MSMEകൾക്ക് യന്ത്രസാമഗ്രികൾ വാങ്ങാൻ വായ്പാ പദ്ധതിയുമായി കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ-KFC. സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് പുതിയ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങാൻ ആണിത്. മുഖ്യമന്ത്രിയുടെ സംരഭകത്വവികസന പദ്ധതിയുടെ ആനുകൂല്യത്തിനർഹതയുള്ള യൂണിറ്റുകൾക്ക് 5 ശതമാനം മുതലുള്ള കുറഞ്ഞ വായ്പാനിരക്കിൽ വായ്പ ലഭിക്കും.സർക്കാരിൻ്റെ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് CGTMSE വഴിയാണ് ഈ വായ്പ ഈടില്ലാതെ നൽകുന്നത്.
News DeskBy News Desk11 September 2025Updated:11 September 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് പുതിയ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി “കെഎഫ്സി മെഷിനറി വായ്പാപദ്ധതി”യുമായി കേരളസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ-KFC . വായ്പയ്ക്കായി ഈട് നൽകേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

സർക്കാരിൻ്റെ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് CGTMSE  വഴിയാണ് ഈ വായ്പ ഈടില്ലാതെ നൽകുന്നത്. ഈ പദ്ധതിയിലൂടെ ഒരു എംഎസ്എംഇക്ക് 5 കോടി രൂപ വരെ വായ്പ ലഭിക്കും. യന്ത്രസാമഗ്രികൾ വാങ്ങുന്ന ചെലവിന്റെ 80 ശതമാനം വരെയുള്ള തുക വായ്പയായി ലഭിക്കും. ഒരുവർഷം മോറട്ടോറിയം ഉൾപ്പടെ ഏഴ് വർഷം വരെയാണ് വായ്പയുടെ തിരിച്ചടവ് കാലാവധി..  നല്ല പ്രകടനം കാഴ്ചവെക്കുന്ന എംഎസ്എംഇകളെ വിപുലീകരിക്കാനും ആധുനികവൽക്കരിക്കാനും കൂടുതൽ മത്സരക്ഷമത നേടാനും സഹായിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

 മുഖ്യമന്ത്രിയുടെ സംരഭകത്വവികസന പദ്ധതിയുടെ ആനുകൂല്യത്തിനർഹതയുള്ള യൂണിറ്റുകൾക്ക് 5 ശതമാനം മുതലുള്ള കുറഞ്ഞ വായ്പാനിരക്കിൽ വായ്പ ലഭിക്കും. വായ്പ ലഭിക്കുന്നതിന്, കമ്പനിയുടെ മുഖ്യ പ്രൊമോട്ടറുടെ സിബിൽ സ്കോർ 700ന് മുകളിലും എംഎസ്എംഇയുടെ CIBIL റേറ്റിംഗ് 1 മുതൽ 5 വരെയും ആയിരിക്കണം. ഉപകരണങ്ങൾ വിശ്വാസ്യതയുള്ള വിതരണക്കാരിൽ നിന്ന് വാങ്ങണമെന്ന് നിബന്ധനയുണ്ട്. വായ്പാ തുക കെഎഫ്സി നേരിട്ട് വിതരണക്കാർക്കാണ് നൽകുക.

എംഎസ്എംഇ-ഉദ്യം, GST എന്നിവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും തുടർച്ചയായി കുറഞ്ഞത് മൂന്നുവർഷം പ്രവർത്തിച്ചിട്ടുള്ളതും കഴിഞ്ഞ രണ്ടു സാമ്പത്തികവർഷങ്ങളിലും ലാഭം നേടുകയും പോസിറ്റീവ് നെറ്റ് വർത്ത് നിലനിർത്തുകയും ചെയ്തിട്ടുള്ള യൂണിറ്റുകൾക്കാണ് വായ്പയ്ക്ക് അപേക്ഷിക്കുവാൻ കഴിയുക. പഴയതോ, ഉപയോഗിച്ചതോ, ഫാബ്രിക്കേറ്റ് ചെയ്തതോ ആയ യന്ത്രസാമഗ്രികൾ വാങ്ങുന്നതിന് ഈ പദ്ധതിവഴി വായ്പ ലഭിക്കില്ല. യോഗ്യരായ അപേക്ഷകർക്ക് കെ എഫ് സിയുടെ വെബ്സൈറ്റ് ( www.kfc.org ) വഴിയോ ഏറ്റവുമടുത്തുള്ള കെ എഫ് സി ബ്രാഞ്ച് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഈട് നൽകാൻ ബുദ്ധിമുട്ടുള്ള സംരംഭകർക്ക് അവരുടെ യൂണിറ്റുകൾ നവീകരിക്കുന്നതിനും അതുവഴി ബിസിനസ് വളർത്തുന്നതിനുമായി എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ പദ്ധതിയെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. പുതിയ യന്ത്രസാമഗ്രികളിൽ നിക്ഷേപം നടത്തുന്നതിലൂടെ, കേരളത്തിന്റെ എംഎസ്എംഇ മേഖലയെ ശക്തിപ്പെടുത്താനും സംസ്ഥാനത്തെ വ്യാവസായികവളർച്ചയെ പ്രോത്സാഹിപ്പിക്കാനും സാധിക്കുമെന്നാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഈ പദ്ധതി വഴി സാങ്കേതികവിദ്യ നവീകരിക്കാനും ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും സാധിക്കുമെന്ന് കെഎഫ്സിയുടെ മാനേജിംഗ് ഡയറക്ടർ ഉമേഷ് എൻഎസ്കെ IAS പറഞ്ഞു. കേരളത്തിന്റെ വ്യവസായമേഖലയിൽ നവീകരണം, മത്സരക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുകയും അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

KFC’s new scheme offers collateral-free loans up to ₹5 crore for MSMEs in Kerala to purchase new machinery. Enhance your business with this easy-to-access loan.

banner Business Loan CGTMSE collateral-free loan Kerala Financial Corporation Kerala government KFC machinery loan MSME Loan technology upgrade
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു

27 May 2026

ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്

27 May 2026

‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?

27 May 2026

$20 ബില്യൺ പദ്ധതിയുമായി Quad

27 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
  • ‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?
  • $20 ബില്യൺ പദ്ധതിയുമായി Quad
  • ആഭ്യന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • രാജ്യത്തെ ടെലികോം വരിക്കാർ 133.7 കോടി കടന്നു
  • ഫിഫ ലോകകപ്പ് സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ സീ ഗ്രൂപ്പ്
  • ‘മിന്നൽ മാജിക്’ ബ്രാൻഡി ഈ മാസം എത്തുമോ?
  • $20 ബില്യൺ പദ്ധതിയുമായി Quad
  • ആഭ്യന്തര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil